ശബരിമല സ്വര്‍ണക്കവര്‍ച്ചയിൽ വലിയ സംഭവ വികാസങ്ങൾ നടക്കാൻ സാധ്യതയുള്ള പകലിലേക്കാണ് നമ്മൾ കാലെടുത്ത് വച്ചിരിക്കുന്നത്. ഒപ്പം ഷാഫിക്ക് മര്‍ദ്ദനമേറ്റതിലും രാഹുൽ മാങ്കൂട്ടം സജീവമാകുന്നതും തുടങ്ങി ട്രംപിൻ്റെ ഗാസ സമാധാന ഉച്ചകോടി വരെയുള്ള ദിവസം ഇന്ന് വായിച്ചിരിക്കേണ്ട് പ്രധാന വാര്‍ത്തകൾ അറിയാം.
ശബരിമല സ്വർണ്ണക്കവർച്ച; പ്രതികളെ കസ്റ്റഡിയിലെടുക്കാൻ എസ്.ഐ.ടി ശബരിമല ദ്വാരപാലക സ്വർണ്ണക്കവർച്ച കേസിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.). ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുക്കാൻ എസ്.ഐ.ടി.
ഒരുങ്ങുകയാണ്. മോഷ്ടിക്കപ്പെട്ട
സ്വർണം കണ്ടെത്തുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. ഇതിനായി സന്നിധാനത്തുനിന്നും ബെംഗളൂരുവിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
റാന്നി കോടതിയിൽ ഉടൻ എഫ്.ഐ.ആർ. സമർപ്പിക്കും.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു സ്വർണ്ണക്കവർച്ചയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നറിയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അന്വേഷണം ആരംഭിച്ചു. വിവരശേഖരണം തുടരുന്ന ഇ.ഡി.
തെളിവുകൾ ശേഖരിച്ച ശേഷം ഇ.സി.ആർ. (Enforcement Case Information Report) രജിസ്റ്റർ ചെയ്യും.
അമിക്കസ് ക്യൂറി പരിശോധന: ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ സ്ട്രോങ് റൂം പരിശോധന സന്നിധാനത്ത് തുടരുകയാണ്. ദ്വാരപാലക പാളികളുടെ പരിശോധന പൂർത്തിയാക്കി.
സന്നിധാനത്തെ പരിശോധനയ്ക്ക് ശേഷം ആറന്മുളയിലെ സ്ട്രോങ് റൂമിലും പരിശോധന നടത്തും. സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ദേവസ്വം മന്ത്രി വി.എൻ.
വാസവൻ്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് മാർച്ച് നടത്തും. യുവമോർച്ചയുടെ പ്രതിഷേധം സെക്രട്ടേറിയറ്റിലേക്കാണ്.
ഷാഫി പറമ്പിലിന് മർദനം: എസ്പിയുടെ കുറ്റസമ്മതം ആയുധമാക്കി കോൺഗ്രസ് ഷാഫി പറമ്പിൽ എം.പിക്ക് നേരെയുണ്ടായ മർദനത്തിൽ പോലീസ് വീഴ്ചയുണ്ടായെന്ന എസ്.പി.യുടെ ‘കുറ്റസമ്മതം’ കോൺഗ്രസ് ആയുധമാക്കുന്നു. കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസിൻ്റെ തീരുമാനം.
ഷാഫി പറമ്പിൽ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തുന്ന പ്രതിപക്ഷ നേതാവ് ഇന്ന് ഷാഫിയെ സന്ദർശിക്കും.
ക്രൈസ്തവ സഭകളെ ചേർത്തുനിർത്താൻ മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ക്രൈസ്തവ സഭകളെ ചേർത്തുനിർത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മുൻകൈയെടുക്കുന്നു. ഭിന്നശേഷി അധ്യാപക സംവരണ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.
സഭയുടെ പ്രതിഷേധത്തിന് പിന്നാലെ മാനേജ്മെൻ്റുകളുടെ അധ്യാപക നിയമനത്തിന് സർക്കാർ അംഗീകാരം നൽകാൻ നീക്കമുണ്ട്. മുനമ്പം ഭൂമി വിവാദത്തിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം നടക്കും.
രാഹുൽ മാങ്കൂട്ടത്തിൽ പൊതുപരിപാടികളിൽ സജീവമാകുന്നു രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. പാലക്കാട്ടെ പൊതുപരിപാടികളിൽ സജീവമാകുന്നു.
പിരായിരിയിലെ റോഡ് ഉദ്ഘാടനത്തിന് രാഹുൽ ഇന്ന് എത്തും. രാഹുലിനെ സ്വീകരിക്കാൻ മുസ്ലീം ലീഗ് ഫ്ലക്സ് ബോർഡുകൾ ഒരുക്കിയിട്ടുണ്ട്.
അതേസമയം, പരിപാടിയിൽ പ്രതിഷേധിക്കാനായി ഡി.വൈ.എഫ്.ഐ.യും ബി.ജെ.പി.യും രംഗത്തുണ്ട്. ട്രംപിൻ്റെ ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ യു.എസ്.
പ്രസിഡൻ്റ് ട്രംപിൻ്റെ നേതൃത്വത്തിലുള്ള ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തിൽ നടക്കും. 20 ലോക നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കും.
ഹമാസും ഇസ്രയേലും തമ്മിൽ ബന്ദികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമെന്നാണ് സൂചന.
അതേസമയം, യു.എസ്. പ്രസിഡൻ്റിൻ്റെ ആദ്യ സന്ദർശനം ഇസ്രയേലിലാണ്.
ട്രംപിനെ വരവേൽക്കാൻ ടെൽ അവീവിൽ വലിയ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]