ന്യൂഡൽഹി ∙ മുഖ്യമന്ത്രിയുടെ മകന് എതിരെ നോട്ടിസ് അയച്ച് പേടിപ്പിക്കാനാണ് ഇ.ഡി നോക്കിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി
. വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും മുഖ്യമന്ത്രിയും മൗനം തുടരുന്നതിനിടെയാണ് ബേബിയുടെ പ്രതികരണം.
നോട്ടിസ് കിട്ടിയിട്ടും ഒരു കുലുക്കവുമില്ലെന്ന് കണ്ടതോടെ പിന്നീട് അനങ്ങിയില്ല. ബിജെപി സർക്കാരിന്റെ എക്സ്റ്റൻഷൻ ഡിപ്പാർട്മെന്റാണ് ഇ.ഡി.
വസ്തുതകൾ ഇല്ലാത്ത നോട്ടിസ് അയച്ചാണ് പേടിപ്പിക്കാൻ നോക്കിയത്. ഒരു അടിസ്ഥാനവുമില്ലാത്ത നോട്ടിസാണ് ഇ.ഡി അയച്ചതെന്നും ബേബി പറഞ്ഞു.
ശബരിമല കൊള്ളയിൽ പാർട്ടിക്ക് ഒളിക്കാൻ ഒന്നുമില്ലെന്നും ബേബി പറഞ്ഞു.
ഈ വിഷയത്തിൽ അന്വേഷണം നടക്കുന്നുണ്ട്. തെറ്റ് ചെയ്തത് ആരായാലും വെളിച്ചത്തുകൊണ്ട് വരും.
പാർട്ടിക്ക് ഒരു വേവലാതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബിഹാറിൽ ഇടതു പാർട്ടികൾക്ക് സീറ്റ് കുറയില്ല. 29 സീറ്റുകളിൽ ഇടതുപാർട്ടികൾ മത്സരിക്കും.
ഇക്കാര്യം തേജസ്വി യാദവ് ഉറപ്പു നൽകിയിട്ടുണ്ട്. മുന്നണിയിലെ പുതിയ പാർട്ടികൾക്ക് ആർജെഡി സീറ്റ് വിട്ടുനൽകുമെന്നും ബേബി പറഞ്ഞു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]