മണർകാട്∙ ഡിസംബർ 28,29,30 തീയതികളിൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ വച്ച് നടക്കുന്ന ഇന്ത്യൻ ചരിത്ര കോൺഗ്രസിനു മുന്നോടിയായി കേരള ഹിസ്റ്ററി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ മണർകാട് സെന്റ് മേരീസ് കോളജിൽ വച്ച് ഫ്ലാഗ് ഷിപ്പ് ലെക്ചർ നടന്നു.
പ്രിൻസിപ്പൽ സനീജ് എം. സാലുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ,മഹാത്മാഗാഡി യൂണിവേഴ്സിറ്റി റെജിസ്ട്രാർ ഡോ.
ബിസ്മി ഗോപാല കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രസംഗത്തിൽ ചരിത്രാപനിർമ്മിതിയുടെ പ്രക്ഷുബ്ദ കാലഘട്ടത്തിൽ ദേശീയതയുടെ ശബ്ദം ‘എതിർപ്പിന്റെ ജനാധിപത്യ ശബ്ദത്താൽ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ഡോ ബിസ്മി ഗോപാലകൃഷ്ണൻ സംസാരിച്ചു.
പ്രധാന പ്രഭാഷണം അവതരിപ്പിച്ച ചരിത്രകാരനും, ചിന്തകനുമായ ഡോ.
സെബാസ്റ്റ്യൻ ജോസഫ് ,ലോക ചരിത്രത്തിൽ സാംസ്കാരിക ദേശീയത ഫാസിസ്റ്റ് ആശയങ്ങൾക്ക് എങ്ങനെ മജ്ജയും മാംസവും നൽകി എന്നു വിശദീകരിച്ചു. ചലച്ചിത്രത്തിലും, കലയിലും ഫാസിസ്റ്റ് ഭരണകൂടങ്ങൾ കൃത്യമായി എങ്ങനെ ഇടപെടുന്നു എന്ന് വിശദീകരിച്ചു.
പാഠ പുസ്തകങ്ങളെ ഇതേ ആശയങ്ങൾ പഠിപ്പിക്കുന്ന ഇടങ്ങളാക്കി, വൈവിധ്യമാർന്ന സാംസ്കാരികപ്രക്രിയകളെ ഏകീകരിച്ച്, ഭൂരിവർഗ സംസ്കാരത്തിനെ അധീശത്വ സംസ്കാരമാക്കി മാറ്റുന്നതിനെക്കുറിച്ച് ഡോ. സെബാസ്റ്റ്യൻ വിശദീകരിച്ചു. സാംസ്കാരിക ബിംബങ്ങൾ ജനപ്രിയ സംസ്കാര സൃഷ്ടിയിലും തദ്വാരാ ജനകീയ സംസ്കാര സൃഷ്ടിയിലും ഏർപ്പെടുന്ന സമകാലിക ഇന്ത്യയുടെ അപകടരമായ ചരിത്ര നിർമ്മിതിയെക്കുറിച്ച് വിഷയാവതരണം നടത്തി.
ഡോ.
ബിജു.ആർ.ഐ., സാമൂഹ്യ ശാസ്ത്ര വിഭാഗം മേധാവി ശ്രീ നാരായണ ഓപ്പൻ യൂണിവേഴ്സിറ്റി, കൊല്ലം. അവതരിപ്പിച്ച പ്രഭാഷണത്തിൽ ഇന്ത്യൻ ദേശീയതയുടെ നിർമ്മാണ പ്രക്രിയയുടെ അടിത്തറയായി മാറിയ ‘സാംസ്കാരിക ദേശീയതയുടെ, സൈദ്ധാന്തിക വഴികൾ വിത്തുകൾ ചിഹ്നങ്ങൾ എന്നിവയുടെ പ്രായോഗിക പരിസരങ്ങൾ വിശദമായി അപ്ര ഗ്രഥനം ചെയ്തു.
വി.ഡി.
സവർക്കറുടെ ഹിന്ദുത്വ ദേശീയതയുടെ പരീക്ഷണ ശാലയായി കോളോണിയൽ തടവറകൾ പ്രവർത്തിച്ചു എന്ന സൈദ്ധാന്തിക വാദം അദ്ദേഹം ഉന്നയിച്ചു.പ്രതൃക്ഷ ദേശീയതയിൽ അന്തർലീനമായ അപ്രത്യക്ഷ സാംസ്കാരിക ദേശീയ ചിഹ്നങ്ങൾ എങ്ങനെ ചരിത്രാപനിർമ്മിതി വിജയകരമാക്കി എന്ന് വിശദീകരിച്ചു.
തുടർന്നു പ്രഭാഷണത്തിൽ ഡോ. ടിന്റു.
കെ. ജോസഫ് (അസിസ്റ്റൻ്റ് പ്രെഫസർ കെ.
ഇ. കോളജ്.
മാന്നാനം) വിമർശനാത്മക ഉദ് ബോധന ശാസ്ത്രത്തിന്റെ പ്രാധാന്യംവിശദ്ദീകരിച്ചു. ചരിത്രം അപനിർമിക്കുകയും വക്രീകരിക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ പാഠപുസ്തകങ്ങളെ ,ആശയപ്രചരണത്തിനു പയോഗിക്കുന്ന ഭരണകൂട
തന്ത്രം തിരിച്ചറിഞ്ഞ് വിദ്യാർത്ഥികളും അധ്യാപകരും പാo പുസ്തകങ്ങളും എതിർപ്പിന്റെ വേറിട്ട ശബ്ദം ആവണമെന്ന് അഭിപ്രായപ്പെട്ടു. ദേശീയ വിദ്യാഭ്യാസ പദ്ധതിയിൽ കടന്നു കൂടിയ അശാസ്ത്രീയതയുടെ ശാസ്ത്രീയ വൽക്കരണം എങ്ങനെ സ്കൂൾ പാഠ്യപദ്ധതിയുടെ ഉന്നതമായ മാനവീയ ലക്ഷ്യങ്ങൾ തച്ചുടയ്ക്കുമെന്ന് വിശദീകരിച്ചു.
യോഗത്തിന്ചരിത്രവിഭാഗം മേധാവി ലഫ്.
ഡോ. മൊയ്തീൻ സി.
സ്വാഗതം ആശംസിച്ചു. ജോർജ് സക്കറിയ ചെംമ്പോല ,ട്രസ്റ്റി മണർകാട് സെൻ്റ് മേരീസ് കത്തീഡ്രൽ ആശംസകൾ അറിയിച്ചു.
ജിജി ജോസഫ്, അസിസ്റ്റന്റ് പ്രൊഫസർ ചരിത്ര വിഭാഗം പ്രഭാഷങ്ങളുടെ മോഡറേറ്ററായി ആര്യ ലക്ഷ്മി എം ,ലെക്ചറർ ചരിത്ര വിഭാഗം സെന്റ് മേരീസ് കോളജ് മണർകാട് യോഗത്തിനു നന്ദി പറഞ്ഞു … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]