കോഴിക്കോട് ∙ ഷാഫി പറമ്പിൽ എംപിക്കെതിരെ പേരാമ്പ്രയിൽ ഉണ്ടായത് ബോധപൂർവമായ ആക്രമണമാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബിനു ചുള്ളിയിൽ. കേരള പൊലീസിൽ സിപിഎമ്മിന്റെ ഫ്രാക്ഷൻ ആയി പ്രവർത്തിക്കുന്ന എസ്പിയാണ് ഷാഫി പറമ്പിലിനെ ആക്രമിക്കാൻ നേതൃത്വം നൽകിയതെന്ന് ബിനു ചുള്ളിയിൽ ചുള്ളിയിൽ ആരോപിച്ചു.
ശബരിമലയിലെ സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് ഷാഫി പറമ്പിലിനെ പൊലീസിന്റെ നേതൃത്വത്തിൽ അക്രമിച്ചത്.
സർക്കാരിനെതിരെ ആരോപണങ്ങൾ ഉയരുന്ന സാഹചര്യങ്ങളെല്ലാം ഇത്തരത്തിൽ പൊലീസിനെ ഉപയോഗിച്ച് അതിക്രമം നടത്തുന്നത് സർക്കാർ നിത്യസംഭവമാക്കി മാറ്റി. ഷാഫി പറമ്പിലിനെ ആക്രമിച്ച വിഷയത്തിൽ എസ്പി ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഷാഫി പറമ്പിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ സന്ദർശിച്ച ശേഷം ബിനു ചുള്ളിയിൽ ആവശ്യപ്പെട്ടു.
കെപിസിസി അംഗം എ.എം രോഹിത് , കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ഷംസീർ അസാരി ഖാൻ, യൂത്ത്കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.പി.ദുൽഖിഫിൽ, ബബിൻരാജ്, മുൻ ദേശീയ സെക്രട്ടറി വിദ്യ ബാലകൃഷ്ണൻ, ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അജാസ് അക്ബർ തുടങ്ങിയവരും ബിനു ചുളളിയിലിനൊപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]