റിയാദ്: സൗദി അറേബ്യയിലെ വടക്കൻ പ്രവിശ്യയായ അറാറിൽ അന്തരിച്ച തമിഴ്നാട് വെല്ലൂർ അമ്പൂർ സ്വദേശിനി എയ്ഞ്ചൽ റോബിൻസന്റെ (26) മൃതദേഹം നാട്ടിലെത്തിച്ചു. അറാർ ഗവൺമെന്റ് ആശുപത്രിയിലെ ഐസിയു വിഭാഗത്തിൽ നഴ്സായിരുന്നു.
സൗദി എയർലൈൻസ് വിമാനത്തിൽ അറാറിൽ നിന്ന് റിയാദിലെത്തിച്ച മൃതദേഹം, അവിടെ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ജന്മനാട്ടിലേക്ക് അയച്ചത്. കഴിഞ്ഞ മാസമാണ് എയ്ഞ്ചൽ മരണപ്പെട്ടത്.
ഛർദിയെയും തലവേദനയെയും തുടർന്ന് ചികിത്സയിലിരിക്കെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. 11 മാസം മുൻപാണ് ഇവർ ജോലിക്കായി സൗദിയിലെത്തിയത്.
അമ്പൂരിൽ പാസ്റ്ററായ റോബിൻസന്റെ മകളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് അറാർ പ്രവാസി അസോസിയേഷന് വേണ്ടി സാക്കിർ ഹുസൈൻ താമരത്തും, തമിഴ്നാട് സർക്കാരുമായും കുടുംബവുമായും ബന്ധപ്പെടാൻ സൗദി തമിഴ്നാട് സോഷ്യൽ വെൽഫെയർ അസോസിയേഷന്റെ സുരേഷ് ഭാരതിയും നേതൃത്വം നൽകി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]