കോഴിക്കോട് ∙
ൽ എംപിക്കെതിരായ ലാത്തിചാർജിൽ പൊലീസ് നടപടിക്കെതിരെ റൂറൽ എസ്പി കെ.ഇ.ബൈജു. പൊലീസിലെ ചില ആളുകൾ മനഃപൂർവം പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചുവെന്നും അത് ആരാണെന്നു കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും റൂറൽ എസ്പി പറഞ്ഞു.
വടകരയിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് എംപിക്കെതിരായ മർദ്ദനത്തെക്കുറിച്ച് റൂറൽ എസ്പിയുടെ വിശദീകരണം.
‘‘ഞങ്ങൾ ലാത്തി ചാർജ് ചെയ്തിട്ടില്ല. ഒരു കമാൻഡ് നൽകുകയോ, വിസിലടിച്ച് അടിച്ചോടിക്കുകയോ ചെയ്യുന്ന ആക്ഷൻ ഉണ്ടായിട്ടില്ല.
പക്ഷെ ഞങ്ങളുടെ കൂടെയുള്ള ആളുകൾ മനപൂർവം കുഴപ്പമുണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് പിന്നീട് മനസിലാക്കി. അത് ആരാണെന്ന് കണ്ടുപിടിക്കാൻ ഞങ്ങൾ എഐ ടൂളുകൾ ഉപയോഗിച്ച് അന്വേഷണം നടത്തിവരികയാണ്’’ – റൂറൽ എസ്പി പറയുന്നു.
എംപിയെ പുറകിൽ നിന്ന് അടിച്ചതായും കെ.ഇ ബൈജു പറഞ്ഞു.
എംപിക്കെതിരെ ലാത്തിച്ചാർജ് നടന്നിട്ടില്ലെന്നും കണ്ണീർ വാതക ഗ്രനേഡിന്റെ ചീളുകൾ പൊട്ടിയാകാം എംപിക്കു പരുക്കേറ്റതെന്നുമാണ് കഴിഞ്ഞദിവസം റൂറൽ എസ്പി പറഞ്ഞത്. എംപിക്കു മർദനമേൽക്കുന്ന വിഡിയോ ദൃശ്യങ്ങൾ ശനിയാഴ്ച രാവിലെ പുറത്തുവന്നതോടെ റൂറൽ എസ്പിയുടെ പരാമർശം രാഷ്ട്രീയ വിവാദമായി മാറി.
പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ഉൾപ്പെടെയുള്ള നേതാക്കൾ എസ്പിയുടെ പേരെടുത്തു പറഞ്ഞ് വിമർശനം നടത്തുകയും ചെയ്തു. ഇതിനു പിന്നാലെയാണ് വടകരയിലെ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ചടങ്ങിൽ എംപിക്കെതിരെ ലാത്തി കൊണ്ട് അടിയുണ്ടായതായി പരാമർശിച്ച് അതിൽ പൊലീസുകാർക്ക് എതിരെ നടക്കുന്ന അന്വേഷണം റൂറൽ എസ്പി വെളിപ്പെടുത്തിയത്.
എംപിക്കെതിരായി ഉണ്ടായ മർദ്ദനത്തെക്കുറിച്ച് ഡിജിപി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി ഞായറാഴ്ച രംഗത്തുവന്നിരുന്നു.
എംപിക്കെതിരെയുണ്ടായ മർദനത്തെക്കുറിച്ച് പ്രത്യേക അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർക്ക് കഴിഞ്ഞ ദിവസം കത്തും നൽകിയിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷനിലും ഈ വിഷയത്തിൽ ഇടപെടണമെന്നു കാട്ടി യൂത്ത് കോൺഗ്രസ് നോട്ടിസ് അയച്ചു.
പേരാമ്പ്ര സികെജിഎം കോളജ് യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട
തർക്കത്തിനു പിന്നാലെ കോൺഗ്രസ് – സിപിഎം പ്രവർത്തകരുടെ പ്രകടനങ്ങൾ പേരാമ്പ്ര ടൗണിൽ മുഖാമുഖം വന്നതോടെയാണ് വെള്ളിയാഴ്ച വൈകിട്ട് സംഘർഷം ഉടലെടുത്തത്. ഇതിനിടെ പൊലീസ് ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും നടത്തി.
തുടർന്നായിരുന്നു ലാത്തി കൊണ്ടുള്ള അടിയിൽ ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്. മൂക്കിനു പരുക്കേറ്റ എംപി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]