മുംബൈ ∙ ടാറ്റ സൺസ് ലിസ്റ്റ് ചെയ്യണമെന്ന ആവശ്യമുന്നയിച്ച് ഓഹരി ഉടമകളായ ഷപൂർജി പല്ലോൻജി (എസ്പി ) ഗ്രൂപ്പ്. നോൺ ബാങ്കിങ് ഫിനാൻസ് കമ്പനിയായി റജിസ്റ്റർ ചെയ്തിട്ടുള്ള ടാറ്റ സൺസ് ലിസ്റ്റ് ചെയ്യണമെന്ന് ആർബിഐ 3 വർഷം മുൻപേ നിർദേശിച്ചിരുന്നു.
അതിന്റെ കാലാവധി കഴിഞ്ഞെങ്കിലും നടപടി വൈകിയ സാഹചര്യത്തിലാണ് എസ്പി ഗ്രൂപ്പിന്റെ പരസ്യനിലപാട്.
ടാറ്റ സൺസിൽ എസ്പി കുടുംബത്തിന് 18.37% ഓഹരി പങ്കാളിത്തമുണ്ട്. സാമ്പത്തിക പ്രതിസന്ധിയുള്ള എസ്പി ഗ്രൂപ്പ് ടാറ്റ സൺസ് ലിസ്റ്റ് ചെയ്യണമെന്ന അഭിപ്രായക്കാരാണ്.
കമ്പനി ലിസ്റ്റ് ചെയ്താൽ ഓഹരികൾ വിൽക്കാനും അതുവഴി കടംവീട്ടാനും ഗ്രൂപ്പിനു കഴിയും.
സമാധാനപരമായി ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം
അധികാര വടംവലിക്കിടെ, അഭിപ്രായഭിന്നതകൾ തൽക്കാലം മൂടിവച്ചാണ് ടാറ്റ ട്രസ്റ്റ്സ് ഡയറക്ടർ ബോർഡ് യോഗം ചേർന്നത്. ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള വിഭാഗവും ഡയറക്ടർ ബോർഡ് അംഗം മെഹ്ലി മിസ്ത്രി പക്ഷവും തമ്മിലുള്ള ഉൾപ്പോര് സൃഷ്ടിച്ച പ്രതിസന്ധി കേന്ദ്രം ഇടപെട്ടതോടെയാണ് തൽക്കാലം ഒഴിവായത്.
എയർ ഇന്ത്യ ദുരന്തത്തിൽ തകർന്ന അഹമ്മദാബാദിലെ ആശുപത്രിയുടെ പുനർനിർമാണം, മറ്റു ചാരിറ്റി പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളാണ് യോഗത്തിൽ ചർച്ചയായത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]