വിശാഖപട്ടണം: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ നിര്‍ണായക ടോസ് ജയിച്ച ഓസ്ട്രേലിയ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ദക്ഷിണാഫ്രിക്കക്കെതിരായ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓസ്ട്രേലിയ ഒരു മാറ്റം വരുത്തി. വാറെഹമിന് പകരം സോഫി മൊളിനെക്സ് പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി.
മൂന്ന് കളികളില്‍ രണ്ട് ജയവും ഒരു തോല്‍വിയുമായി ഇന്ത്യ പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുമ്പോള് മൂന്ന് കളികളില്‍ രണ്ട് ജയവും ഫലമില്ലാതെ പോയ മത്സരത്തിലെ ഒരു പോയന്റുമടക്കം അഞ്ച് പോയന്റ് നേടിയ ഓസ്ട്രേലിയ രണ്ടാം സ്ഥാനത്താണ്. മൂന്ന് കളികളില്‍ മൂന്നും ജയിച്ച ഇംഗ്ലണ്ട് ഒന്നാമതും കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്പിച്ച ദക്ഷിണാഫ്രിക്ക നാലാമതുമാണ്.
ഇന്ത്യക്കും ദക്ഷിണാഫ്രിക്കക്കും നാലു പോയന്റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ കരുത്തിലാണ് ഇന്ത്യയിപ്പോല്‍ മൂന്നാമത് നില്‍ക്കുന്നത്. ഇന്ന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചാല്‍ ഇന്ത്യക്ക് പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി സെമി സ്ഥാനത്തിന് ഒരുപടി കൂടി അടുക്കാം ഓസ്ട്രേലിയ പ്ലേയിംഗ് ഇലവൻ: അലീസ ഹീലി(ക്യാപ്റ്റൻ), ഫീബ് ലിച്ച്ഫീൽഡ്, എല്ലിസ് പെറി, ബെത്ത് മൂണി, അന്നബെൽ സതർലാൻഡ്, ആഷ്ലീ ഗാർഡ്നർ, തഹ്ലിയ മക്ഗ്രാത്ത്, സോഫി മോളിനക്സ്, കിം ഗാർത്ത്, അലാന കിംഗ്, മേഗൻ ഷട്ട് ഇന്ത്യ പ്ലേയിംഗ് ഇലവന്: പ്രതീക റാവൽ, സ്മൃതി മന്ദാന, ഹർലീൻ ഡിയോൾ, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ, റിച്ച ഘോഷ്, അമൻജോത് കൗർ, സ്നേഹ് റാണ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
കൂടുതൽ വാർത്തകൾ newskerala.net-ൽ വായിക്കാം FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]