ദീപാവലി ആഘോഷിക്കാൻ ഒരുങ്ങുകയാണ് നഗരം. ഇനി ദിവസങ്ങൾ മാത്രമാണ് ഉള്ളത്.
ലൈറ്റുകളും പടക്കങ്ങളുമൊക്കെയായി വർണാഭമായ രീതിയിലാണ് ദീപാവലി നമ്മൾ ആഘോഷിക്കാറുള്ളത്. പടക്കങ്ങൾ വാങ്ങുമ്പോൾ സുരക്ഷിതമായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അപകടങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.
ദീപാവലി സുരക്ഷിതമായി ആഘോഷിക്കാൻ ഇക്കാര്യങ്ങൾ നിർബന്ധമായും നിങ്ങൾ അറിഞ്ഞിരിക്കണം. വീട് അലങ്കരിക്കാൻ വ്യത്യസ്തമായ ലൈറ്റുകൾ സെറ്റ് ചെയ്യുമ്പോൾ ലൈറ്റിങ് സംവിധാനത്തിന് തകരാറുകൾ ഒന്നുമില്ലെന്ന് ഉറപ്പ് വരുത്തണം.
ഇല്ലെങ്കിൽ ഷോക്ക് ഏൽക്കാനും തീപിടുത്തം ഉണ്ടാവാനും സാധ്യതയുണ്ട്. 2.
ലൈറ്റുകൾ ഉപയോഗിക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാലപ്പഴക്കം വരുന്നതിന് അനുസരിച്ച് സ്പാർക്ക് ഉണ്ടാവുകയും തീപിടുത്ത സാധ്യത കൂടുകയും ചെയ്യുന്നു.
3. ലൂസ് കണക്ഷനുകൾ, കേടുപാടുകൾ സംഭവിച്ച സോക്കറ്റ്, വയറിങ്ങിന് ഉണ്ടാകുന്ന തകരാറുകൾ തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിച്ചതിന് ശേഷം മാത്രമേ ലൈറ്റുകൾ ഇടാൻ പാടൂള്ളൂ.
4. കേടുവന്നതും, പഴയതുമായ ലൈറ്റുകൾ ഒരിക്കലും ഉപയോഗിക്കാൻ പാടില്ല.
ഇത് അപകടങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു. 5.
വൈദ്യുതി സർക്യൂട്ടുകളും, എക്സ്റ്റൻഷൻ കോഡുകളും ഓവർലോഡ് ചെയ്യുന്നത് ഒഴിവാക്കണം. ഒരേ സമയം ഒന്നിൽകൂടുതൽ ഉപകരണങ്ങൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത് തീപിടുത്ത സാധ്യത കൂട്ടുന്നു.
6. വലിയ വീട്ടുപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കണം.
ഇത് ഉപകരണത്തിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. 7.
പഴയ സ്വിച്ചുബോർഡുകൾ മാറ്റാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]