കിളിമാനൂർ∙ പഴയകുന്നുമ്മേൽ പഞ്ചായത്തിൽ എംസി റോഡിലെ വാഴോട് മണ്ണ് എടുക്കുന്നതിനായി കാത്ത് കിടക്കുന്ന ടിപ്പർ ലോറികളുടെ അനധികൃത പാർക്കിങ് ഗതാഗതത്തിനു തടസ്സം സൃഷ്ടിക്കുന്നതായി പരാതി. ഏകദേശം മുപ്പതോളം ലോറികൾ റോഡിനു ഇരുവശങ്ങളിലും പാർക്ക് ചെയ്യുന്നു.
ഇവിടെ ബസ് സ്റ്റോപ് മറച്ചും ലോറികൾ പാർക്ക് ചെയ്യുന്നു.
ലോറികളുടെ അനധികൃത പാർക്കിങ് കാരണം രാവിലെ വിദ്യാർഥികൾക്ക് ബസുകളിൽ കയറാൻ കഴിയുന്നില്ലെന്ന് രക്ഷിതാക്കൾ. രാവിലെ 8.45 മുതൽ 10.30 വരെ ടിപ്പറുകൾ ഓടാൻ പാടില്ലെന്ന നിയമവും പാലിക്കുന്നില്ല. സ്ഥലവാസികൾ പഞ്ചായത്തിനും പൊലീസിനും പരാതി നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]