ആറ്റപ്പാടം ∙ കൊരട്ടി പഞ്ചായത്തിലെ ഒന്നാം വാർഡിൽ മുരിങ്ങൂർ–ആറ്റപ്പാടം റോഡ് തകർന്നു തന്നെ. ദേശീയപാതയിലെ ഗതാഗതക്കുരുക്കു കാരണം വാഹനങ്ങൾ വഴി തിരിച്ചു വിട്ടതിനെ തുടർന്നാണു റോഡ് പല ഭാഗത്തും വലിയ കുഴികൾ രൂപപ്പെട്ടു തകർന്നത്.
കാൽനടയാത്ര പോലും അസാധ്യമാകും വിധം റോഡിൽ കുളം പോലെ കുഴികളുണ്ടായിട്ടു മാസങ്ങൾ പലതു കഴിഞ്ഞെങ്കിലും പരിഹാരമായില്ല. എംപിയും എംഎൽഎയും കലക്ടറും റൂറൽ ജില്ലാ പൊലീസ് മേധാവിയും ദേശീയപാതയിലെ അടിപ്പാത നിർമാണ പ്രവർത്തനം വിലയിരുത്താനെത്തിയപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് പി.സി.ബിജു റോഡിന്റെ ശോച്യാവസ്ഥയും റോഡ് തകരാർ കാരണമായതു ദേശീയപാതയിൽ നിന്നു വാഹനങ്ങൾ വഴി തിരിച്ചു വിട്ടതാണെന്നും അധികൃതരെ അറിയിച്ചിരുന്നു.
തുടർന്നു റോഡിന്റെ തകരാർ പരിഹരിക്കാൻ കലക്ടർ നിർദേശിച്ചതോടെ വൈകാതെ നടപടിയെടുക്കാമെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസൻ ഉറപ്പു നൽകുകയും ചെയ്തു. പിന്നീടു പലവട്ടം പഞ്ചായത്ത് അധികൃതർ ഇക്കാര്യം ദേശീയപാത അതോറിറ്റി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും അവർ വാക്കു മറന്നു. ഇരുചക്രവാഹനങ്ങളിൽ ആറ്റപ്പാടം റോഡിലൂടെ പോയ യാത്രക്കാർ വാഹനം മറിഞ്ഞു കുഴിയിൽ വീണ സംഭവമുണ്ടായി.
പലർക്കും പരുക്കേറ്റു.
കൊരട്ടി മുത്തിയുടെ തിരുനാൾ ആഘോഷത്തിനായി എല്ലാ വർഷവും ആയിരക്കണക്കിനു തീർഥാടകരാണ് ഈ റോഡിനെ ആശ്രയിക്കാറുള്ളത്. തകർന്നു കിടക്കുന്ന റോഡ് തിരുനാളിനു മുൻപ് നന്നാക്കണമെന്നും അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവർ തിരിഞ്ഞു നോക്കിയില്ല. മഴ പെയ്താൽ വലിയ തോതിൽ കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കും.
വാഹനങ്ങൾ പോകുമ്പോൾ ഈ മലിനജലം യാത്രക്കാരുടെയും സമീപത്തെ വീടുകളിലേക്കും ചിതറിത്തെറിക്കുകയും ചെയ്യും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]