ഏനാത്ത് ∙ കൃഷിയിൽ പുതുമകൾ പരീക്ഷിക്കുന്ന ഹരിസുതന്റെ കൃഷിയിടത്തിൽ കരിനെല്ലും വിളഞ്ഞ് പാകമായി. മറ്റു കരക്കൃഷികൾക്കൊപ്പമാണ് ഏലായിൽ മണിപ്പൂരി നെൽ ഇനമായ ചക്–ഖാവോ കതിരണിഞ്ഞത്.
വീടിനു സമീപത്തെ വയല ഏലായിൽ പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടു സെന്റിൽ കൃഷിയിറക്കിയത്. നെല്ലിനും അരിക്കും കറുപ്പു നിറമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് കരിനെൽക്കൃഷി കൂടുതലായുള്ളത്.
ഒട്ടേറെ മൂല്യ വർധിത ഉൽപന്നങ്ങളും കറുത്ത അരിയിൽ നിന്ന് ഉൽപാദിപ്പിക്കുന്നു.
കരിനെല്ലിന്റെ ജന്മ ദേശമായ മണിപ്പൂരിൽ നിന്നാണ് വിത്ത് എത്തിച്ച് ഹരിസുതൻ കൃഷിയിറക്കിയത്.
പരമ്പരാഗത കൃഷി സജീവമായി കൊണ്ടു പോകുന്നതിനൊപ്പമാണ് ഹരിസുതൻ ഇതര സംസ്ഥാന വിളകളും വിദേശ ഇനം വിളകളും പരീക്ഷിച്ചു വിജയം കൈവരിക്കുന്നത്. ത്രിപുരയിലെ സ്വാദിഷ്ടമായ ക്യൂൻ പൈനാപ്പിൾ, മേഘാലയ മഞ്ഞൾ ഇനമായ ലക്ഡോംഗ്, ഔറംഗാബാദിൽ നിന്നെത്തിച്ച ഐസ്ക്രീം ബനാന, ബിഹാറി ഇനമായ ചിനിയ വാഴ, മഞ്ചേരി കുള്ളൻ, വിവിധയിനം പഴവർഗങ്ങൾ എന്നിവയൊക്കെ കൃഷിയിടത്തിലുണ്ട്. തിരുവനന്തപുരം ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കൈതമുക്ക് നാടുകുന്നിൽ കിഴക്കേതിൽ നവനീതത്തിൽ ഹരിസുതൻ.
ഒഴിവു സമയങ്ങളിലാണ് കൃഷി പരിപാലിക്കുന്നത്. കരിനെൽക്കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]