കുറിച്ചി ∙ എംസി റോഡ് നവീകരണത്തിനു പിന്നാലെ കുറിച്ചി ഔട്പോസ്റ്റ് ഭാഗത്ത് അപകടങ്ങൾ പതിവാകുന്നു. വാഹനങ്ങളുടെ അമിതവേഗവും റോഡിലെ അപകടക്കെണിയുമാണ് കാരണം.
നാലുവരിപ്പാതയിലേക്ക് ഇടറോഡിൽ നിന്നുള്ള വാഹനങ്ങൾ അലക്ഷ്യമായി വന്നിറങ്ങുന്നതും അപകടത്തിനിടയാക്കുന്നു. സ്ഥലപരിചയമില്ലാത്തവരാണ് കൂടുതലും അപകടത്തിൽപെടുന്നത്.
കഴിഞ്ഞ ദിവസം ഔട്പോസ്റ്റിലെ നാലുവരിപാതയിലെ മീഡിയനിലേക്ക് വാഹനം ഇടിച്ച് കയറി പുതുതായി സ്ഥാപിച്ച വഴിവിളക്കുകൾ ഒടിഞ്ഞിരുന്നു.
കരാർ ജീവനക്കാരെത്തി ഉടൻതന്നെ വഴിവിളക്കുകൾ പുനഃസ്ഥാപിച്ചു. റോഡിൽ മീഡിയന് ഇടയ്ക്ക് യുടേൺ എടുക്കുന്നതിനിടെ അടുത്തയിടെ കാറും അപകടത്തിൽപെട്ടിരുന്നു.
റോഡിൽ ശ്രദ്ധ വേണം
∙ ഇടറോഡുകൾ സംബന്ധിച്ച് എംസി റോഡിലൂടെ പോകുന്നവർക്ക് കൃത്യമായ മുന്നറിയിപ്പ് നൽകണം.
ഇടറോഡുകളിൽ ഹംപ് സ്ഥാപിക്കണം.
∙ പായലും തുരുമ്പും പിടിച്ച മുന്നറിയിപ്പ് ബോർഡുകൾ മാറ്റണം. ∙ കൂടുതൽ ബ്ലിങ്കർ ലൈറ്റുകൾ സ്ഥാപിക്കണം.
∙ റോഡ് കയ്യേറിയുള്ള പാർക്കിങ് നിയന്ത്രിക്കണം.
∙ ഭാരവാഹനങ്ങൾ മീഡിയന് ഇടയിലൂടെ യുടേൺ എടുക്കുന്നത് അപകടത്തിനും ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
സ്ലാബുകൾക്ക് ഉറപ്പില്ല
എംസി റോഡരികിലെ ഓടയുടെ തകർന്ന സ്ലാബുകൾ ദേശീയപാത അതോറിറ്റി ഇതുവരെ മാറ്റിയിട്ടില്ല.
കാൽനടയാത്രക്കാർ അപകടത്തിൽപെടുകയാണ്. പലയിടത്തും ഉറപ്പില്ലാത്ത സ്ലാബുകളാണ് സ്ഥാപിച്ചിരിക്കുന്നതെന്നു വ്യാപാരികൾ ആരോപിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]