കണ്ണാടിപറമ്പ് ∙ അപകട മരണവും ഒട്ടേറെ അപകടങ്ങളും നടന്ന പ്രധാന റോഡിനു മധ്യത്തിലുള്ള തൂണുകൾ നീക്കം ചെയ്യാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തമാകുന്നു. കണ്ണാടിപറമ്പ് കണ്ണൂർ ആശുപത്രി പ്രധാന റോഡിൽ പുല്ലൂപ്പി ടൗണിലാണ് അപകടങ്ങൾക്ക് വഴിയൊരുക്കി തൂണുകൾ നിലകൊള്ളുന്നത്.
വൈദ്യുതി തൂണുകൾക്ക് പുറമേ വർഷങ്ങൾക്കു മുൻപ് ഉപയോഗശൂന്യമായി ഉപേക്ഷിച്ച ടെലിഫോൺ തൂണുമാണ് വാഹനങ്ങൾക്കും വഴിയാത്രക്കാർക്കും ദുരിതമായി തീരുന്നത്. പുലൂപ്പി ഹിന്ദു എഎൽപി സ്കൂൾ, മുസ്ലിം എഎൽപി സ്കൂൾ, ജുമാ മസ്ജിദ്, ക്രിസ്ത്യൻ പള്ളി എന്നിവയ്ക്കു സമീപമാണ് ഒരാളുടെ മരണത്തിനും ഒട്ടേറെ അപകടങ്ങൾക്കും കാരണമായ തൂണുകളുള്ളത്.
ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രത്തിനു മീറ്ററുകൾ അകലെയാണ് പുലൂപ്പി ടൗൺ.
കണ്ണാടിപറമ്പ് ടൗൺ വഴി വിനോദസഞ്ചാര കേന്ദ്രത്തിലേക്കും കണ്ണൂർ നഗരത്തിലേക്കും, കണ്ണൂർ നഗരത്തിൽ നിന്നു പുലൂപ്പിക്കടവ്, കണ്ണാടിപ്പറമ്പ് ടൗൺ വഴി കണ്ണൂർ വിമാനത്താവളത്തിലേക്കും എളുപ്പമാർഗമായതിനാൽ ഏറെ വാഹനത്തിരക്കേറിയ തിരക്കുള്ള ഭാഗമാണ് പുലൂപ്പി. വീതികുറഞ്ഞ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഏറെ പ്രയാസപ്പെട്ടാണ് അരികിലൂടെ നടന്നുപോകുന്നതെന്ന് വഴിയാത്രക്കാർ പറയുന്നു. തൂണുകൾ അടിയന്തരമായും നീക്കം ചെയ്യാൻ അധികൃതർ തയാറാകണമെന്നാണു നാട്ടുകാർ ആവശ്യപ്പെടുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]