കോഴിക്കോട് ∙ ദേവസംഗീതത്തിന്റെ ദിവ്യാനൂഭൂതി പകർന്ന് 121 സോപാന സംഗീത കലാകാരൻമാർ ഒരേ താള ലയത്തിൽ മഹാദേവനെ സ്തുതിച്ചു കൊട്ടിപ്പാടിയപ്പോൾ, അത് കൈലാസനാഥനു ഭക്ത്യാദരത്തോടെയുള്ള സമർപ്പണമായി. സോപാന സംഗീതത്തെ ഉപാസിക്കുന്ന കലാകാരൻമാരുടെ കൂട്ടായ്മയായ സോപാന സംഗീത സഭയുടെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ശത സോപാന സമന്വയം’ പരിപാടിയാണ് ഭക്തർക്കും സംഗീതാസ്വാദകർക്കും വേറിട്ട
അനുഭൂതി പകർന്നത്.
സോപാന സംഗീത രംഗത്തെ പ്രശസ്തരായ അമ്പലപ്പുഴ വിജയകുമാറിന്റെയും ഏലൂർ ബിജുവിന്റെയും ഗുരുവായൂർ ജ്യോതിദാസിന്റെയും നേതൃത്വത്തിൽ 14 ജില്ലകളിൽ നിന്നുമുള്ള 121 സോപാന സംഗീത ഗായകരാണ് പരിപാടിയിൽ അണിനിരന്നത്.ശത സോപാന സമന്വയത്തിനു നേതൃത്വം നൽകിയ അമ്പലപ്പുഴ വിജയകുമാറിനെയും ഏലൂർ ബിജുവിനെയും ഗുരുവായൂർ ജ്യോതിദാസിനെ ചടങ്ങിൽ ആദരിച്ചു. പി.വി.ചന്ദ്രൻ പൊന്നാടയണിയിച്ചു.
മെമന്റോ സംഗീത സംവിധായകൻ വിദ്യാധരൻ സമ്മാനിച്ചു.
സോപാന സംഗീത സഭയുടെ നാലാം വാർഷികമായ ‘ദേവായനം 2025’ 12 മണിക്കൂറിലേറെ നീണ്ട വാദ്യ – സംഗീത പരിപാടികളോടെയാണ് ആഘോഷിച്ചത്.
രാവിലെ കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും ചേർന്ന് അവതരിപ്പിച്ച പഞ്ചവാദ്യത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
തുടർന്ന് മുതിർന്ന സോപാന സംഗീതാചാര്യനായ ആലപ്പുഴ ചെമ്പുമ്പുറം കുട്ടികൃഷ്ണ പണിക്കർ ആചാര്യവന്ദനം നടത്തി. പല്ലാവൂർ വാസു പിഷാരടിയുടെ സോപാന സംഗീതവും ഗുരുവായൂർ ജ്യോതിദാസും സംഘവും ചേർന്ന് പഞ്ചരത്ന അഷ്ടപദിയും ഡോ.
കലാമണ്ഡലം ഷീബ കൃഷ്ണകുമാറും സംഘവും ചേർന്ന് അഷ്ടപദിലാസ്യവും കലാനിലയം ഹരികുമാറും സംഘവും ചേർന്ന് സോപാനരാഗ കഥകളി പദങ്ങളും അവതരിപ്പിച്ചു.
ഉച്ചയ്ക്കു ശേഷം ചെമ്പുമ്പുറം കൃഷ്ണൻകുട്ടി പണിക്കർ (തിരുവിതാംകൂർ), ഞെരളത്ത് രാമദാസ് (വള്ളുവനാടൻ), ഡോ. എടക്കാട് രാധാകൃഷ്ണ മാരാർ (വടക്കേ മലബാർ) എന്നിവർ സോപാന സംഗീതത്തിലെ ശൈലീഭേദങ്ങളുടെ അവതരണം നടത്തി. തുടർന്ന് പെരിങ്ങോട് സുബ്രഹ്മണ്യനും സംഘവും ചേർന്നു നടത്തിയ ഇടയ്ക്ക വിസ്മയം സോപാന സംഗീതത്തിന്റെ മാസ്മരികതയിലേക്ക് ആസ്വാദകരെ നയിച്ചു. സാംസ്കാരിക സഭ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
സോപാന സംഗീത സഭ ചെയർമാൻ തൃക്കാമ്പുറം ജയദേവ മാരാർ അധ്യക്ഷത വഹിച്ചു.
സോപാന സംഗീത സഭയുടെ പുരസ്കാരങ്ങൾ ഞെരളത്ത് രാമദാസ് പൊതുവാൾ, കടന്നപ്പള്ളി ബാലകൃഷ്ണ മാരാർ, ഡോ. ബാലുശ്ശേരി കൃഷ്ണദാസ്, പല്ലാവൂർ വാസു പിഷാരടി, ഡോ.
എടക്കാട് രാധാകൃഷ്ണ മാരാർ, പെരിങ്ങോട് സുബ്രഹ്മണ്യൻ എന്നിവർക്ക് എന്നിവർക്ക് സംഗീത സംവിധായകൻ വിദ്യാധരൻ നൽകി. മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സന്തോഷ് കൈലാസ്, ഡോ.
ചെറുതാഴം കുഞ്ഞിരാമ മാരാർ, പി.വി.ചന്ദ്രൻ, എടക്കോത്ത് സുരേഷ്ബാബു, ശ്രീജിത്ത് മാരാമുറ്റം, കൃഷോബ് പൈങ്ങോട്ടുപുറം എന്നിവർ പ്രസംഗിച്ചു. വാദ്യകലാകാരൻമാരായ ചാലിൽ മോഹന മാരാർ, കാഞ്ഞിലശ്ശേരി പത്മനാഭൻ, സോപാന സംഗീത കലാകാരൻ റെഷി വലിയകത്ത് എന്നിവരെ ആദരിച്ചു. വിദ്യാധരനും സംഘവും അവതരിപ്പിച്ച ദേവഗീതം സംഗീത പരിപാടിയോടെയാണ് ‘ദേവായനം 2025’ സമാപിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]