വടശേരിക്കര ∙ പകലും ജനവാസ കേന്ദ്രങ്ങളിൽ നിന്ന് കാട്ടാനകൾ ഒഴിഞ്ഞു പോകുന്നില്ല. ഒളികല്ല്, കുമ്പളത്താമൺ മേഖലകളിൽ നിന്ന് പണിക്കു പോകാനും തിരികെ വീടുകളിലെത്താനും കഴിയാതെ മലയോരവാസികൾ. കുമ്പളത്താമൺ പുന്നമൂട്ടിൽ അച്ചൻകുഞ്ഞിന്റെ പുരയിടത്തിൽ വെള്ളിയാഴ്ച വൈകിട്ടെത്തിയത് 4 ആനകളാണ്.
ഇന്നലെ രാവിലെ പണിക്കു പോയവർ 5 ആനകൾ നടന്നു പോകുന്നതു കണ്ടിരുന്നു. ചിറക്കൽ സത്യന്റെ പുരയിടത്തിൽ കയറിയ ആന വാഴകൾ നശിപ്പിച്ചു.
ചെറുകാവ് അമ്പലംപടി–ഒളികല്ല്, മനോരമ മുക്ക്–കുമ്പളത്താമൺ റോഡുകളിൽ ദിവസവും ആനകളുണ്ട്.
അവയെ ഭയന്ന് ജനം കൂട്ടത്തോടെയാണ് ഇതിലെ നടക്കുന്നതും വാഹനങ്ങളിൽ പോകുന്നതും. ബൗണ്ടറി, എംആർഎസ്, ചെമ്പരത്തിമൂട്, ചിറയ്ക്കൽ, ആർക്കേമൺ, താമരപ്പള്ളി തോട്ടം, ഒളികല്ല്, കുമ്പളത്താമൺ, മണപ്പാട്ട്, മുക്കുഴി തുടങ്ങിയ പ്രദേശങ്ങളിൽ ജനം ഭീതിയോടെയാണു കഴിയുന്നത്. ജീവനും മണ്ണിലെ വിളകൾക്കും രക്ഷയില്ലാത്ത സ്ഥിതി.
കൃഷിഭൂമി തരിശായി മാറി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]