ഹരിപ്പാട് ∙ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ദുരിതമാകുന്നു. ദേശീയപാതയിൽ കരുവാറ്റ കടുവൻകുളം ജംക്ഷനിൽ നിന്ന് വീയപുരം വഴി പത്തനംതിട്ട
ഭാഗത്തേക്ക് പോകുന്ന റോഡിലെ മങ്കുഴി അടിപ്പാതയിലെ വെള്ളക്കെട്ടാണു യാത്രക്കാരെ വലയ്ക്കുന്നത്. മഴ സമയത്ത് അടിപ്പാതയിൽ രണ്ടടിയിലേറെ വെള്ളമാണ്.
വെള്ളം പൂർണമായി ഒഴുകി മാറാൻ സംവിധാനമില്ലാത്തതാണ് പ്രശ്നം ഇത്രയും രൂക്ഷമാക്കുന്നത്.
സമീപത്ത് ഉയർത്തുന്ന പ്രദേശങ്ങളിലെ വെള്ളം ഒഴുകി അടിപ്പാതയിലേക്കാണെത്തുന്നത്. മഴ ശക്തമായാൽ ഇതുവഴിയുള്ള യാത്ര ദുരിതപൂർണമാകും.
വെള്ളക്കെട്ടുള്ളതിനാൽ കാൽനടയാത്ര വളരെ ബുദ്ധിമുട്ടാണ്. എതിർദിശയിൽ നിന്ന് വാഹനങ്ങൾ വരുന്നത് യാത്രാക്ലേശം ഇരട്ടിയാക്കും. വെള്ളം ഒഴുകി പോകുന്നതിനായി അടിപ്പാതയിൽ നിർമിച്ച ഓടയുടെ മുകളിലെ ഇരുമ്പ് ഗ്രിൽ തകർന്നു കിടക്കുന്നതും അപകട
സാധ്യത വർധിപ്പിക്കുന്നു.
ഇരുചക്രവാഹന യാത്രക്കാരും കാൽനട യാത്രക്കാരുമാണ് അപകടത്തിൽപ്പെടുന്നത്.
നിർമാണത്തിലെ അപാകതയാണ് ഗ്രിൽ തകരാൻ കാരണമായി പറയുന്നത്. തകർന്ന ഗ്രില്ലിനു മുകളിൽ അപകടസൂചനയായി പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഏതെങ്കിലും വലിയ വാഹനം തട്ടി പൈപ്പുകൾ താഴെ വീഴാനുള്ള സാധ്യതയും ഉണ്ട്. അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്നും ഓടയുടെ മുകളിലെ തകർന്ന് ഗ്രില്ല് അടിയന്തരമായി മാറ്റണം എന്നുമാണ് യാത്രക്കാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]