പയ്യന്നൂർ ∙ രാമന്തളി ശങ്കരനാരായണ ക്ഷേത്രം ദേവസ്വത്തിന്റെ അധീനതയിൽ കക്കംപാറയിലുള്ള ദേവസ്വം ഭൂമി സംരക്ഷിക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ക്ഷേത്ര ഭൂമിയിൽ ബോർഡുകൾ സ്ഥാപിച്ചു.
കക്കംപാറയിൽ രാമന്തളി ശങ്കരനാരായണ ദേവസ്വത്തിന്റെ 16 ഏക്കർ ഭൂമിയുണ്ട്. ചിറ്റടി ഭാഗത്തും ദേവസ്വത്തിന്റെ ഭൂമിയുണ്ട് ഇതിൽ പലതും അന്യാധീനപ്പെട്ടു കഴിഞ്ഞു. കക്കംപാറയിലെ ദേവസ്വം ഭൂമിയിലും കയ്യേറ്റങ്ങൾ നടക്കുന്നുണ്ട്.
ഇതുസംബന്ധിച്ചു ദേവസ്വം കോടതിയിൽ നിയമ പോരാട്ടം നടക്കുന്നുണ്ട്.
ബാക്കി ദേവസ്വം ഭൂമി സംരക്ഷിച്ചു നിലനിർത്തുന്നതിന്റെ ഭാഗമായാണു കക്കംപാറയിലെ ദേവസ്വം ഭൂമിയിൽ വിവിധ സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിച്ചത്.അടുത്ത ഘട്ടത്തിൽ റോഡരികിലെ ദേവസ്വം അതിരുകളിൽ മതിൽ കെട്ടി സംരക്ഷിക്കും. ബോർഡ് സ്ഥാപിക്കുന്നതിനു ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ കെ.പി.സുനിൽകുമാർ, ട്രസ്റ്റി ബോർഡ് ചെയർമാൻ സി.നളിനാക്ഷൻ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ എം.ധനഞ്ജയൻ, കെ.കൃഷ്ണൻ, പി.പി.പവിത്രൻ ക്ഷേത്ര ജീവനക്കാർ എന്നിവർ നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]