ഫറോക്ക്∙ റെയിൽവേ സ്റ്റേഷന്റെ മുഖഛായ തന്നെ മാറ്റിയ വികസനമാണ് അമൃത് ഭാരത് പദ്ധതിയിൽ നടപ്പാക്കിയത്. 2 പ്ലാറ്റ്ഫോമുകളിലും 5,000 ചതുരശ്ര മീറ്ററിൽ മേൽക്കൂര സ്ഥാപിച്ചു.
ഒന്നാം പ്ലാറ്റ്ഫോം 1,200 ചതുരശ്ര അടിയിൽ ഗ്രാനൈറ്റ് പതിപ്പിച്ച് സൗകര്യം വിപുലപ്പെടുത്തി. ആധുനിക സൗകര്യങ്ങളോടെയുള്ള റിസർവേഷൻ–യാത്രാ ടിക്കറ്റ് ബുക്കിങ് കൗണ്ടർ നിർമിച്ചു ഇരു പ്ലാറ്റ്ഫോമുകളിലും ലിഫ്റ്റ് സംവിധാനവും ഒന്നാം പ്ലാറ്റ്ഫോമിൽ എസി വെയ്റ്റിങ് മുറിയും തുടങ്ങി.
5400 ചതുരശ്ര മീറ്ററിൽ അതിവിശാലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
11 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലുമാണു പുതിയ പ്രവേശന മാർഗം. സ്റ്റേഷൻ മുറ്റം പൂർണമായും പൂട്ടുകട്ട
പാകി ലാൻഡ് സ്കേപ്പിങ് നടത്തി. പുതിയ നടപ്പാത, 300 യാത്രക്കാർക്ക് ഇരിക്കാവുന്ന ഇരിപ്പിടങ്ങൾ, ഇരു പ്ലാറ്റ്ഫോമുകളിലും ഡിസ്പ്ലേ ബോർഡുകൾ, ശുദ്ധജലം, അലങ്കാര വിളക്കുകൾ, ചാർജിങ് പോയിന്റുകൾ, ഫാനുകൾ എന്നിവയുമുണ്ട്.
ശുചിമുറിയും ആധുനികവൽക്കരിച്ചിട്ടുണ്ട്.
യാത്രക്കാർ കൂടി, വരുമാനവും
ഫറോക്ക് റെയിൽവേ സ്റ്റേഷൻ വഴി യാത്ര നടത്തുന്നവരുടെ എണ്ണം കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു ലക്ഷത്തോളം വർധിച്ചെന്നാണ് പ്രാഥമിക കണക്ക്. റിസർവേഷൻ ഉൾപ്പെടെ ദിവസം ആറായിരത്തോളം പേർ യാത്രയ്ക്ക് എത്തുന്നുണ്ട്.
ദിവസം 1.80 ലക്ഷം രൂപയാണ് ടിക്കറ്റ് ഇനത്തിലുള്ള വരുമാനം.
ഐഒസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലെ ചരക്കു നീക്കത്തിനുള്ള വരുമാനം വേറെയുണ്ട്. കുറഞ്ഞ ട്രെയിനുകൾ മാത്രം നിർത്തുന്ന ഇവിടെ നിന്നുള്ള വരുമാനം കൂടിയതോടെ സ്റ്റേഷനെ എൻഎസ്ജി 3 കാറ്റഗറിയിലേക്കു മാറ്റാൻ റെയിൽവേ ശുപാർശ ചെയ്തു.
കഴിഞ്ഞ സാമ്പത്തിക വർഷം 11.18 ലക്ഷം പേരാണ് ഫറോക്ക് സ്റ്റേഷനിൽ യാത്രയ്ക്ക് എത്തിയത്. വരുമാനത്തിലും വലിയ കുതിപ്പുണ്ടായി.
10.76 കോടിയാണ് കഴിഞ്ഞ വർഷത്തെ ആദായം. നിലവിൽ എൻഎസ്ജി 4 കാറ്റഗറിയിലാണ് സ്റ്റേഷൻ.
ഇനി വേണ്ടത്
∙രണ്ടാം പ്ലാറ്റ്ഫോം ഉപരിതലം ഉയരം കൂട്ടി ഗ്രനൈറ്റ് പതിക്കൽ.
∙സ്റ്റേഷൻ കവാടത്തിൽ ബസ് വെയ്റ്റിങ് ഷെഡ്. ∙പ്രവേശന കവാടത്തിൽ ആധുനിക സ്വാഗത കമാനം . ∙കരുവൻതിരുത്തി റോഡിൽ നിന്നു രണ്ടാം പ്ലാറ്റ്ഫോമിലേക്ക് റോഡ്, രണ്ടാം പ്ലാറ്റ്ഫോമിൽ ശുചിമുറി സൗകര്യത്തോടെ കാത്തിരിപ്പുകേന്ദ്രം.
∙പൊതുമേഖല ബാങ്ക് എടിഎം കൗണ്ടർ. ∙സ്ഥിരമായി ആർപിഎഫ് സേവനം, ഓട്ടോകൾക്ക് പ്രീ പെയ്ഡ് കൗണ്ടർ … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]