രാജാക്കാട്∙ രാജാക്കാട്–മാങ്ങാത്താെട്ടി റോഡിൽ അപകട ഭീഷണിയുയർത്തി നിൽക്കുന്ന മരക്കുറ്റി പിഴുത് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
വളവിൽ ഡ്രൈവർമാരുടെ കാഴ്ച മറച്ചുനിൽക്കുന്ന മരക്കുറ്റി മൂലം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ പറയുന്നു. രാജാക്കാട്–മാങ്ങാത്താെട്ടി റോഡിൽ വാക്കാസിറ്റി കൽക്കുടിയംകാനം തമ്പുഴ വളവിലാണ് അപകട ഭീഷണിയെ തുടർന്ന് മുറിച്ചുമാറ്റിയ വൻമരത്തിന്റെ കുറ്റി നിൽക്കുന്നത്.
മരക്കുറ്റി നിൽക്കുന്നതിനാൽ ഇൗ ഭാഗത്ത് റോഡിന് വീതി കുറവാണ്.
അതിനാൽ എതിരെ വരുന്ന വാഹനങ്ങൾ അടുത്തെത്തിയാൽ മാത്രമേ ഡ്രൈവർമാർക്ക് കാണാൻ കഴിയൂ. ഇത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നു. ദിവസങ്ങൾക്ക് മുൻപ് വാനും ബൈക്കും കൂട്ടിയിടിച്ച് ചെമ്മണ്ണാർ സ്വദേശികളായ ബൈക്ക് യാത്രികർക്ക് പരുക്കേറ്റിരുന്നു.
പന്ത്രണ്ടോളം വാഹനാപകടങ്ങളാണ് ഇവിടെയുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽപെട്ട
ഒരാൾ മരിക്കുകയും ചെയ്തു. എന്നാൽ അപകട
ഭീഷണിയുയർത്തുന്ന മരക്കുറ്റി മുറിച്ചുനീക്കാൻ അധികൃതർ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]