വടകര ∙ റവന്യു വിഭാഗത്തിന്റെ ആശ്വാസ കേന്ദ്രം കെട്ടിടത്തിൽ നൂറുകണക്കിന് ഫയലുകൾ നശിക്കുന്നു. വടകര, കൊയിലാണ്ടി താലൂക്കിലെ ലാൻഡ് ട്രൈബ്യൂണൽ ഫയലുകൾ സൂക്ഷിക്കുന്ന കെട്ടിടത്തിന്റെ തകർച്ച മൂലമാണ് ഈ പ്രശ്നം.
പട്ടയ രേഖ ഉൾപ്പെടെ പതിനായിരത്തിലധികം ഫയലുകൾ ഇതിലുണ്ട്. കുറെ നനഞ്ഞും ചിതലരിച്ചും നശിച്ചു പോയി.
ഡ്യൂപ്ലിക്കറ്റ് കോപ്പി എടുക്കാൻ പറ്റാത്ത പല ഫയലുകളും നശിച്ചവയിൽപെടും.
പ്രകൃതി ക്ഷോഭങ്ങളുണ്ടാകുമ്പോൾ ആളുകളെ പുനരധിവസിപ്പിക്കാൻ പഴയ താലൂക്ക് ഓഫിസിന്റെ പിറകിൽ പണിത 2 നില കെട്ടിടമാണിത്. കാര്യമായ ദുരന്തങ്ങളൊന്നും ഇല്ലാത്തതു കൊണ്ടു കെട്ടിടം ഉപയോഗിക്കേണ്ട
ആവശ്യവുമുണ്ടായില്ല. പിന്നീടാണ് ഫയലുകൾ സൂക്ഷിക്കുന്ന ഇടമാക്കിയത്.
നിർമാണത്തിലെ അപാകത കാരണം കെട്ടിടത്തിന്റെ കോൺക്രീറ്റ് പലയിടത്തും തകർന്നു. തുരുമ്പെടുത്ത കമ്പികൾ പുറത്തായ ഭാഗം ഏതു നിമിഷവും തകരുമെന്ന നിലയിലാണ്.
ഇപ്പോഴും ആവശ്യമായ ഫയൽ തിരയാൻ ആഴ്ചയിൽ ഒരു ദിവസം ജീവനക്കാർ ഈ കെട്ടിടത്തിലെത്തും.
അപകട ഭീഷണിയുള്ള കെട്ടിടത്തിൽ മറ്റാരും പ്രവേശിക്കാറില്ല.
അകത്ത് ഇഴജന്തുക്കളുടെ വിഹാരമാണ്. തെരുവുനായ്ക്കൾ വിശ്രമിക്കുന്നതും ഇവിടെയാണ്. ഫയലുകൾ നശിക്കാതിരിക്കാനും ജീവനക്കാർ അപകടത്തിൽപെടാതിരിക്കാനും നേരത്തേയുണ്ടായിരുന്ന ലാൻഡ് ട്രൈബ്യൂണൽ തഹസിൽദാർ തൊട്ടടുത്ത സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ടെറസിൽ മുകളിലും അരികിലും ഷീറ്റിട്ടു മറച്ചു പകരം സംവിധാനം ഒരുക്കാൻ പദ്ധതി നൽകിയിരുന്നു.
ഇതു വരെ നടപടിയുണ്ടായിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]