ചക്കിട്ടപാറ ∙ നിർദിഷ്ട പൂഴിത്തോട് – പടിഞ്ഞാറത്തറ ബദൽ റോഡ് അന്തിമ റൂട്ടിന്റെ സർവേ പൂർത്തിയായി.
പനയ്ക്കംകടവ് മുതൽ താഴെ കരിങ്കണ്ണി വരെ 3 കിലോമീറ്ററോളം വളവും കയറ്റവും ദൂരവും കുറഞ്ഞ റൂട്ട് കണ്ടെത്തിയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി സൊസൈറ്റിയുടെ (യുഎൽസിസിഎസ്) സാങ്കേതിക വിദഗ്ധർ ഇന്നലെ സർവേ പൂർത്തിയാക്കിയത്.
ഈ റൂട്ടിൽ നിലവിലുള്ള റോഡ് ഒഴിവാക്കി പുതിയ അലൈൻമെന്റിൽ ഒരു കിലോമീറ്ററോളം കുറവുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 2024 മാർച്ചിലാണ് ബദൽ റോഡ് ഇൻവെസ്റ്റിഗേഷനു 1.50 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചത്.
യുഎൽസിസിഎസ് ഏറ്റെടുത്ത പ്രവൃത്തിയിൽ വയനാട് ജില്ലയിലെ സർവേ ഒരു വർഷം മുൻപ് കഴിഞ്ഞിരുന്നു.
മലബാർ വന്യജീവി സങ്കേതത്തിന്റെ മേഖല ഉൾപ്പെടുന്ന കോഴിക്കോട് ജില്ലയിലെ പ്രദേശത്ത് സർവേ നടത്താൻ വനം വകുപ്പിന്റെ അനുമതി വൈകുകയായിരുന്നു. 2025 ജൂൺ 13ന് ആണു സർവേ നടത്താൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അനുമതി നൽകിയത്.
പിന്നീട്, കാലവർഷം ശക്തമായതോടെ സർവേ മുടങ്ങി. കഴിഞ്ഞ സെപ്റ്റംബർ 11ന് ആണ് പൂഴിത്തോട് മുതൽ മേലെ കരിങ്കണ്ണി വരെയുള്ള വനമേഖലയിൽ ഉൾപ്പെടെ പ്രാഥമിക സർവേ നടത്തിയത്.
മനോരമയുടെ ‘പുതിയ പാത പുതിയ സ്വപ്നം’ പരമ്പരയെ തുടർന്ന് 15നകം ബദൽ പാതയുടെ അലൈൻമെന്റ് പൂർത്തിയാക്കാൻ കഴിഞ്ഞ ദിവസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശിച്ചിരുന്നു.
25ന് മുൻപു പ്രാഥമിക ഡിപിആർ തയാറാകും. തുടർന്ന് വിശദ ഡിപിആർ തയാറാക്കാനുള്ള നടപടി ആരംഭിക്കും.
ബദൽ റോഡിന്റെ രണ്ട് റൂട്ടിലൂടെയുള്ള അലൈൻമെന്റ് സമർപ്പിക്കുമെന്നാണ് അറിയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]