പറപ്പൂർ ∙ കണ്ണിന് ഇമ്പമായി കോൾച്ചാലുകളിൽ പിങ്ക് നിറത്തിൽ ആമ്പൽ വിസ്മയം. മുള്ളൂർക്കായൽ പാടശേഖരങ്ങളിലെ കോൾ ചാലുകളിലാണ് ഇൗ വിസ്മയ കാഴ്ച.
ചാലുകൾ തിങ്ങി നിറഞ്ഞാണ് പൂക്കൾ വിടർന്ന് നിൽക്കുന്നത്. ഇൗ മനോഹാരിത നുകരാൻ സഞ്ചാരികളുടെ തിരക്കാണ് കോൾമേഖലയിൽ.
നാടൻ ഭാഷയിൽ മുള്ളൻ പായൽ, ചെല്ലി പായൽ എന്ന പേരിൽ അറിയപ്പെടുന്ന സസ്യമാണ് ചാലുകൾക്ക് ഭംഗി നൽകുന്നത്. രാവിലെ 11ന് കൂട്ടത്തോടെ വിരിയുന്ന പൂക്കൾ വൈകിട്ട് നാലോടെ കൂമ്പുന്നു.
ഉച്ചയോടെയാണ് ഇത് പൂർണഭംഗി കൈവരിക്കുന്നത്.
ഇലകൾ പൂർണമായി വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഇതിന്റെ പൂക്കൾ മാത്രമാണ് പുറമേ കാണുന്നത്. അക്വേറിയം സസ്യമായ ഇത് പിന്നീടാണ് ജലാശയങ്ങളിലേക്ക് പടർന്ന് കയറിയത്. ഇവയുടെ വേരുകൾ മണ്ണിൽ ഉറച്ച് നിൽക്കുന്നതിനാൽ വളർച്ച വേഗത്തിലാക്കുന്നു.
30 സെന്റിമീറ്റർ മുതൽ 80 സെന്റിമീറ്റർ വരെയാണ് ഇവയുടെ നീളം. ഭംഗിയേറെയുണ്ടെങ്കിലും ഇതിന് ദോഷവശങ്ങളും കൂടിയുണ്ടെന്ന് വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറും പരിസ്ഥിതി പ്രവർത്തകനുമായ റിജോ പി.ചിറ്റാട്ടുകര പറഞ്ഞു.
ഇവയുടെ അമിതമായ വളർച്ച മറ്റ് ജലസസ്യങ്ങൾക്ക് ദോഷകരമാണ്.
വളരാൻ ഓക്സിജൻ ഏറെ ആവശ്യമുള്ള ഇതിന്റെ സാന്നിധ്യം മറ്റ് സസ്യങ്ങളുടെ വളർച്ചയെ പിന്നോട്ടടിക്കുന്നു. സൂര്യപ്രകാശം വെള്ളത്തിന്റെ അടിത്തട്ടിലേക്ക് എത്തുന്നത് തടയുമെന്നുള്ളതിനാൽ ജലജീവികൾക്കും ഇത് ഭീഷണിയാണ്. കോൾച്ചാലുകളിൽ ജലത്തിന്റെ സുഗമമായ ഒഴുക്ക് തടയുന്നതിനാൽ ഇത് കർഷകർക്കും ഭീഷണിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]