മുംബൈ: സ്കൂൾ ഫീസ് അടച്ചില്ലെന്ന കാരണത്താൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ നിലത്തിരുത്തി പരീക്ഷയെഴുതിച്ച സംഭവത്തിൽ അധ്യാപകനും പ്രധാനാധ്യാപികയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. ഭീവണ്ടിയിലെ ഒരു ഉറുദു മീഡിയം സ്കൂളിലാണ് വിദ്യാർത്ഥിക്ക് ദുരനുഭവം നേരിടേണ്ടി വന്നത്.
ഓട്ടോ ഡ്രൈവറായ പിതാവിൻ്റെ പരാതിയിലാണ് നടപടി. ഒക്ടോബർ 3, 4 തീയതികളിൽ നടന്ന യൂണിറ്റ് ടെസ്റ്റിനിടെയാണ് പതിനാലുകാരനെ നിലത്തിരുത്തിയത്.
പരീക്ഷാ മേൽനോട്ടം വഹിച്ച അധ്യാപകൻ അഹമ്മദുള്ള, പ്രധാനാധ്യാപിക ഖാൻ അതിഹ എന്നിവർക്കെതിരെയാണ് ശാന്തിനഗർ പൊലീസ് കേസെടുത്തത്. സംഭവത്തിന് ശേഷം നിരവധി തവണ സ്കൂൾ അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് പൊലീസിൽ പരാതിപ്പെട്ടതെന്ന് പിതാവ് പറഞ്ഞു.
ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 87 വകുപ്പുകൾ പ്രകാരമാണ് അധ്യാപകർക്കെതിരെ കേസെടുത്തിരിക്കുന്നത്. സ്കൂൾ ജീവനക്കാരുടെയും മറ്റ് സാക്ഷികളുടെയും മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]