കോഴിക്കോട് ∙ നഗര, ഗ്രാമ വ്യത്യാസമില്ലാതെ സംസ്ഥാനത്തെ എല്ലാ റോഡുകളും മികച്ചതാക്കി നാടിന് സമർപ്പിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.
ഇതിനായുള്ള പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. നാദാപുരം നിയോജക മണ്ഡലത്തിൽ പൊതുമരാമത്ത് 3.5 കോടി രൂപ ചെലവിൽ ആധുനികരീതിയിൽ നവീകരിച്ച വില്യാപ്പള്ളി- എടച്ചേരി-ഇരിങ്ങണ്ണൂർ റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ചെറിയ കാലയളവിൽ തന്നെ റോഡുകളെല്ലാം ഉയർന്ന നിലവാരത്തിൽ നവീകരിക്കാനും പ്രവൃത്തി പൂർത്തിയാക്കാനും സർക്കാരിനായി.
പൊതുമരാമത്ത് റോഡുകൾ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്നതിലൂടെ സംസ്ഥാനത്തെ റോഡുകൾ മികവുറ്റതായി മാറുമെന്നും മന്ത്രി പറഞ്ഞു. വില്ല്യാപ്പള്ളി-എടച്ചേരി–ഇരിങ്ങണ്ണൂർ റോഡിൽ വേങ്ങോളി പാലം മുതൽ എടച്ചേരി വരെയാണ് നവീകരിച്ചത്.
ബിഎം ബിസി നിലവാരത്തിൽ നവീകരിച്ച റോഡിൽ ഡ്രൈനേജുകൾ, റോഡ് സൈഡ് കോൺക്രിറ്റ്, റോഡ് സുരക്ഷ ബോർഡുകൾ, റോഡ് മാർക്കിങ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
വേങ്ങോളി പാലത്തിന് സമീപം നടന്ന ചടങ്ങിൽ ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷനായി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, എടച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പത്മിനി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ, എടച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.രാജൻ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ രാജൻ കൊയിലോത്ത്, എൻ.നിഷ, ഷീമ വള്ളിൽ, സ്റ്റാൻഡിങ് കമ്മിറ്റി ഉപാധ്യക്ഷൻ ടി.വി.ഗോപാലൻ, എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ.ഹാഷിം, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പി.കെ.ആരതി, സിനിമാതാരം ഉണ്ണി രാജാ ചെറുവത്തൂർ, വി.പ്രബിഷ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]