ഐടിഐ കോഴ്സുകൾ
കണ്ണൂർ ഗവ. ഐടിഐയിൽ ഡിപ്ലോമ കോഴ്സുകളായ ഫയർ ആൻഡ് സേഫ്റ്റി, ഓയിൽ ഗ്യാസ് ടെക്നോളജി, എയർപോർട്ട് മാനേജ്മെന്റ് വിത്ത് സപ്ലൈ ചെയിൻ ലോജിസ്റ്റിക്സ്, ഡിജിറ്റൽ മാർക്കറ്റിങ് വിത്ത് എഐ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
83010 98705.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
വിവിധ പരീക്ഷകൾക്ക് ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച പട്ടികജാതി വിഭാഗം വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന്റെ 2025-26 വർഷത്തേക്കുള്ള ഒന്നാംഘട്ട അപേക്ഷ ഇ ഗ്രാന്റ്സ് പോർട്ടൽ മുഖേന ക്ഷണിച്ചു.
2024 – 25 അധ്യയന വർഷം പരീക്ഷകൾ പാസായവർക്ക് അപേക്ഷിക്കാം. 0497-2700596
ഫിസിയോ തെറപ്പിസ്റ്റ്
കണ്ണൂർ ഗവ.
ആയുർവേദ കോളജ് ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫിസിയോ തെറപ്പിസ്റ്റിനെ നിയമിക്കുന്നു. 25ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ട് ഓഫിസിൽ ഹാജരാകണം.
എസ്സി, എസ്ടി സീറ്റ് ഒഴിവ്
ശ്രീകണ്ഠപുരം∙ കോട്ടൂർ ടെക്നിക്കൽ ആൻഡ് വെൽഫെയർ അസോസിയേഷൻ ഐടിഐയിലെ മെക്കാനിക് മോട്ടർ വെഹിക്കിൾ (എംഎംവി) കോഴ്സിൽ 2 എസ്സി, എസ്ടി സംവരണ സീറ്റുകളും, ഇലകട്രോണിക് മെക്കാനിക് കോഴ്സിൽ ഒരു എസ്സി സംവരണ സീറ്റും ഒഴിവുണ്ട്.
എസ്എസ്എൽസി പാസായ താൽപര്യമുള്ളവർ 17നകം സർട്ടിഫിക്കറ്റുകളുമായി ഓഫിസിൽ ഹാജരാകണം.ഫോൺ:8714230126, 8921967915.
അപേക്ഷ ക്ഷണിച്ചു
കാർത്തികപുരം∙ ധർമശാസ്താ ക്ഷേത്രോത്സവത്തിന് കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ള കലാസമിതികളിൽ നിന്നും വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 17നുള്ളിൽ അപേക്ഷ ലഭിക്കണം.
ഫോൺ: 7510287212.
സ്പോട് അഡ്മിഷൻ
പെരിങ്ങോം∙ ഗവ. ഐടിഐയിൽ എംഎംവി, വെൽഡർ ട്രേഡുകളിൽ ഒഴിവുള്ള ഏതാനും സീറ്റുകളിൽ 17ന് 3 വരെ സ്പോട് അഡ്മിഷൻ നൽകുന്നു.
താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫിസിൽ നേരിട്ട് ഹാജരാകണം. 100 രൂപയാണ് ഫീസ്.
മുൻപ് അപേക്ഷ നൽകാത്തവർക്കും തൽസമയ പ്രവേശനത്തിൽ പങ്കെടുക്കാം. 04985 236266, 9446278259.
തുടർവിദ്യാഭ്യാസ പദ്ധതിയിൽ ഡിപ്ലോമ കോഴ്സുകൾ
കണ്ണൂർ ∙ കേരള സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയിൽ തോട്ടട
ഗവ. പോളിടെക്നിക്ക് കോളജ് സിസിഇകെ–എൻഎസ്ഡിസി ലിങ്ക്ഡ് –3 കോഴ്സ് പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു വർഷം ദൈർഘ്യമുള്ള പ്രഫഷനൽ ഡിപ്ലോമ കോഴ്സുകൾ റഗുലറായും മോണിങ് / ഈവനിങ്, സാറ്റർഡേ / സൺഡേ ബാച്ചുകളായും പഠിക്കാം. ഇന്റർനാഷനൽ ലോജിസ്റ്റിക്സ്, എയർപോർട്ട് മാനേജ്മെന്റ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഫയർ ആൻഡ് സേഫ്റ്റി, ഫിറ്റ്നസ് ട്രെയ്നിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, ഓട്ടമൊബീൽ എൻജിനീയറിങ് എന്നീ മേഖലകളിലാണ് പ്രഫഷനൽ ഡിപ്ലോമ കോഴ്സുകൾ. കോഴ്സുകൾക്ക് കേരള സർക്കാർ അംഗീകാരമുണ്ട്.
ദേശീയ അംഗീകാരമുള്ള എൻഎസ്ഡിസി സർട്ടിഫിക്കറ്റും നേടാൻ സാധിക്കും. അപേക്ഷാ ഫോം ഓഫിസിലും www.ccekcampus.org എന്ന വെബ്സൈറ്റിലും.
പൂരിപ്പിച്ച അപേക്ഷാ ഫോമുകൾ ഓഫിസിൽ സമർപ്പിക്കണം. 9539402010.
ഗീതാ പാരായണ മത്സരം 15ന്
കണ്ണൂർ∙ചിന്മയ മിഷന്റെ നേതൃത്വത്തിൽ മുതിർന്നവർക്കുള്ള ഗീതാ പാരായണ മത്സരം (പ്രാഥമിക തലം) 15ന് രാവിലെ 9.30ന് കണ്ണൂർ ചിന്മയ ബാലഭവനിൽ നടക്കും.
15ാം അധ്യായം ആസ്പദമാക്കിയാണ് മത്സരം. 9895267732, 9847012005
യോഗം ഇന്ന്
ആലക്കോട്∙ കാപ്പിമല– ആലക്കോട് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയും പ്രദേശവാസികളുടെയും യോഗം ഇന്ന് 3ന് ഒറ്റത്തൈ സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ നടക്കും.
യോഗത്തിൽ സജീവ് ജോസഫ് എംഎൽഎ പങ്കെടുക്കും.
സംരംഭകത്വ സംഗമവും സെമിനാറും 13ന്
ലോക മുട്ട ദിനത്തോടനുബന്ധിച്ച് ജില്ലാ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ സംരംഭകത്വ സംഗമവും സെമിനാറും 13ന് രാവിലെ 10.30ന് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]