
ചെന്നൈ : പ്രശസ്ത തെന്നിന്ത്യൻ നടനും സംവിധായകനുമായ ജി മാരിമുത്തു അന്തരിച്ചു. രജനികാന്ത് നായകനായ ജയിലറിലാണ് അവസാനമായി അഭിനയിച്ചത്. ഇന്ത്യൻ 2 വിലും അഭിനേതാക്കളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ആദിമുത്തു ഗുണശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന എതിർ നീചൽ എന്ന സൺ ടിവി സോപ്പ് ഓപ്പറയുടെ ഡബ്ബിനിടെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
രണ്ട് സിനിമകളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. തമിഴില്‍ വന്‍ ഹിറ്റായ എതിര് നീച്ചല്‍ എന്ന സീരിയലിലെ ഇദ്ദേഹത്തിന്റെ ഗുണ ശേഖരന് എന്ന കഥാപാത്രം ടിവി പ്രേക്ഷകര്‍ക്കിടിയില്‍ ഏറെ പ്രചാരം നേടിയതാണ്.
2008-ൽ കണ്ണും കണ്ണും എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തി. 2014-ൽ പുലിവാൽ എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. രാജ് കിരണിന്റെ അസിസ്റ്റന്റ് ഡയറക്ടറായി അരന്മനൈ കിളി, എല്ലാമേ എൻറസാദാനെ തുടങ്ങിയ ചിത്രങ്ങളിലും പ്രവർത്തിച്ചു. ആദ്യ കാലത്ത് മണിരത്നം, വസന്ത്, സീമാൻ, എസ്ജെ സൂര്യ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായും മാരിമുത്തു പ്രവർത്തിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]