ഒരിടവേളയ്ക്കുശേഷം , സ്വർണവിലയിൽ വൻ കുതിച്ചുകയറ്റം. ലോകത്തെ ഒന്നാമത്തെയും രണ്ടാമത്തെയും വലിയ സാമ്പത്തികശക്തികളായ യുഎസും ചൈനയും തമ്മിലെ വ്യാപാരപ്പോര് മൂർച്ഛിക്കുന്നത് രാജ്യാന്തര സാമ്പത്തികമേഖലയെ പിടിച്ചുലയ്ക്കുകയാണ്.
ഓഹരി, കറൻസി, എണ്ണ വിപണികൾ കനത്ത നഷ്ടം നേരിട്ടു. ഇതോടെ, അവസരം മുതലെടുത്ത് ‘സുരക്ഷിത നിക്ഷേപ’മെന്നോണം കത്തിക്കയറുകയാണ് സ്വർണവില.
ഇന്നലെ ഔൺസിന് 4,000 ഡോളറിനും താഴെയായിരുന്ന രാജ്യാന്തരവില ഇന്ന് 56.63 ഡോളർ ഉയർന്ന് 4,017.18 ഡോളറിലെത്തി.
ഇതോടെ കേരളത്തിൽ വില ഗ്രാമിന് 50 രൂപ മുന്നേറി സർവകാല ഉയരമായ 11,390 രൂപയായി. 400 രൂപ വർധിച്ച് 91,120 രൂപയാണ് പവൻ വില.
ഇക്കഴിഞ്ഞ 9ന് രേഖപ്പെടുത്തിയ ഗ്രാമിന് 11,380 രൂപയും പവന് 91,040 രൂപയുമെന്ന റെക്കോർഡ് പഴങ്കഥയായി.
ട്രംപ് വീണ്ടും ചൈനയ്ക്കെതിരെ
യൂറോ, യെൻ, പൗണ്ട് തുടങ്ങിയ 6 പ്രമുഖ കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡക്സ് 0.69% ഇടിഞ്ഞ് 98.85ൽ എത്തി. യുഎസ് ഗവൺമെന്റിന്റെ 10-വർഷ ട്രഷറി യീൽഡ് (കടപ്പത്ര ആദായനിരക്ക്) 0.10% താഴ്ന്ന് 4.036 ശതമാനമായി.
യുഎസ്, യൂറോപ്പ്, ചൈനീസ് ഓഹരി വിപണികളും ഇടിഞ്ഞതോടെ അവസരം മുതലെടുത്ത് സ്വർണം കുതിപ്പ് ആരംഭിക്കുകയായിരുന്നു.
കേരളത്തിൽ ഇന്ന് 18 കാരറ്റ് സ്വർണവിലയും പുതിയ ഉയരത്തിലെത്തി. ഗ്രാമിന് 40 രൂപ വർധിച്ച് 9,420 രൂപയായി.
വെള്ളിവില സമീപകാലത്തെ വമ്പൻ കുതിച്ചുചാട്ടമാണ് ഇന്നു നടത്തിയത്. ഒറ്റക്കുതിപ്പിന് 14 രൂപ കയറി ഗ്രാംവില എക്കാലത്തെയും ഉയരമായ 184 രൂപയായി.
രാജ്യാന്തര വില 4 പതിറ്റാണ്ടിനുശേഷം ആദ്യമായി ഔൺസിന് 50 ഡോളർ പിന്നിട്ടത് കേരളത്തിലും വില കൂടാനിടയാക്കി.
സംസ്ഥാനത്ത് ചില ജ്വല്ലറികൾ 18 കാരറ്റ് സ്വർണത്തിന് ഇന്നു നൽകിയ വില ഗ്രാമിന് 40 രൂപ ഉയർത്തി 9,365 രൂപയാണ്. വെള്ളിക്ക് ഗ്രാമിന് 8 രൂപ കൂട്ടി 175 രൂപയും.
അതായത്, വെള്ളിക്കും 18 കാരറ്റിനും കേരളത്തിൽ ‘പലവില’യാണുള്ളത്. സംസ്ഥാനത്ത് 22 കാരറ്റ് സ്വർണാഭരണം വാങ്ങാൻ 10% പണിക്കൂലി കണക്കാക്കിയാൽ ഇന്ന് 1.03 ലക്ഷം രൂപയാകും.
3% ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ചാർജ് എന്നിവയും ചേരുന്ന വിലയാണിത്. ഗ്രാമിന് വില 12,910 രൂപ.
ഇനി പണിക്കൂലി 5 ശതമാനമാണെങ്കിൽ പവന് നൽകേണ്ടത് 98,600 രൂപ; ഗ്രാമിന് 12,325 രൂപയും. പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് 3 മുതൽ 35% വരെയൊക്കെയാകാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]