മാവേലിക്കര ∙ പുതിയകാവ്–കല്ലുമല റോഡിൽ അപകടം പതിവാകുന്നു. റോഡിലെ വളവുകളിലാണു പ്രധാനമായും അപകടം പതിയിരിക്കുന്നത്.
പുതിയകാവ് മുതൽ കല്ലുമല വരെ മാത്രം പത്തിലേറെ അപകട വളവുകളാണ് ഉള്ളത്.
ഏറ്റവും കൂടുതൽ അപകട വളവുകൾ ഉള്ളതു പുതിയകാവിനും കല്ലുമല മേൽപാലത്തിനും ഇടയിലാണ്.
പാലത്തിന്റെ ഇരുവശങ്ങളും ഇറക്കവും വളവും ചേർന്നതാണ്.
പഴയ എംകെവി തിയറ്റർ, മഞ്ഞാടി മേഖലയിലേക്കു തിരിയുന്ന ഭാഗം, മാർ ഇവാനിയോസ് പള്ളിക്കു സമീപം, പാലത്തിനു വടക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ അപകട വളവുകൾ ഉണ്ട്.
ഇവിടെ റോഡിന്റെ വശങ്ങളിൽ മതിയായ വീതിയില്ലാത്തതും കൃത്യമായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകട സാധ്യത വർധിപ്പിക്കുന്നു.
പാലത്തിനു സമീപത്തു സ്കൂൾ ഉണ്ടെന്ന മുന്നറിയിപ്പ് ഉണ്ടെങ്കിലും അത് അവഗണിച്ചു വാഹനങ്ങൾ അതിവേഗത്തിലാണു സഞ്ചരിക്കുന്നത്.
പലപ്പോഴും സ്കൂളിൽ നിന്നെത്തുന്ന വാഹനങ്ങൾ പ്രധാന റോഡിലേക്കു പ്രവേശിക്കുമ്പോൾ പാലം കടന്നെത്തുന്ന വാഹനങ്ങളിൽ ഇടിച്ച് അപകടം പതിവാണ്. പാലം കഴിഞ്ഞതിനു ശേഷം റോഡിൽ ചെറിയൊരു വളവും ഇറക്കവും ആയതിനാൽ കല്ലുമല ഭാഗത്തേക്കുള്ള വാഹനങ്ങൾ അതിവേഗത്തിലാണു സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം നിയന്ത്രണം വിട്ട
കാർ റോഡരികിലെ മതിൽ ഇടിച്ചു തകർത്തിരുന്നു. 2024ൽ 3 പേരാണു റോഡിലുണ്ടായ വ്യത്യസ്ത അപകടങ്ങളിൽ മരിച്ചത്.
പുതിയകാവ്–കല്ലുമല റോഡ് സ്ഥിരം അപകടക്കെണിയാകുന്നതിനു പരിഹാരം കാണണം എന്ന ആവശ്യം ശക്തമായിട്ടും നടപടി മാത്രം വൈകുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]