മൂലമറ്റം∙ കെഎസ്ആർടിസി ബസ് ജോയിന്റ് ഒടിഞ്ഞ് വഴിയിൽ കുടുങ്ങി. ഡ്രൈവർ പി.പി.വിനോദ് വാഹനം നിയന്ത്രിച്ച് നിർത്തിയതിനാൽ അപകടമുണ്ടായില്ല.
ഇന്നലെ രാവിലെ ഇലപ്പള്ളിക്കു സമീപമാണ് അപകടം. നിറയെ യാത്രക്കാരുമായി വളവുതിരിഞ്ഞുവരുന്ന വാഹനം പിന്നോട്ട് എടുക്കുന്നതിനിടെയാണ് ജോയിന്റ് ഒടിഞ്ഞത്. ഡ്രൈവർ വാഹനം ഓരത്തു ചേർത്തുനിർത്തി യാത്രക്കാരെ ഇറക്കി.
വാഗമൺ റൂട്ടിൽ ഓടുന്നതെല്ലാം പഴക്കം ചെന്ന ബസുകളാണ്.
ഇതിനാൽ അപകടസാധ്യത ഏറെയാണ്. പുതിയ ബസ് വേണമെന്ന വർഷങ്ങളായ ആവശ്യം ഇനിയും നടപ്പിലായിട്ടില്ല.
ഇതുവഴി നിറയെ യാത്രക്കാരുമായാണ് ബസുകൾ സർവീസ് നടത്തുന്നത്. കാലപ്പഴക്കം ചെന്ന വാഹനങ്ങൾ മാറ്റി പുതിയ വാഹനങ്ങൾ ഇതുവഴി സർവീസ് നടത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ജില്ലയിൽ മറ്റു ഡിപ്പോകളിൽ പുതിയ ബസുകൾ അനുവദിച്ചപ്പോഴും മൂലമറ്റം ഡിപ്പോയെ അവഗണിക്കുകയായിരുന്നു.മിക്ക ബസുകളും പഴക്കം ചെന്നവയാണ്. വാഗമൺ റൂട്ടിൽ കെഎസ്ആർടിസി ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്.
മൂലമറ്റം വാഗമൺ റൂട്ടിൽ ഇത്തരത്തിൽ അപകടകരമായ ഒട്ടേറെ വളവുകളുണ്ട്. ഈ അപകടകരമായ വളവുകൾക്ക് വീതികൂട്ടാൻ നടപടി വേണമെന്നും ആവശ്യമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]