തലയോലപ്പറമ്പ് ∙ വെള്ളൂർ റെയിൽവേ മേൽപ്പാലത്തിനു സമീപം മൂവാറ്റുപുഴയാറിന്റെ തീരം ഇടിഞ്ഞു താഴ്ന്നിട്ടു രണ്ട് വർഷം പിന്നിട്ടിട്ടും ഇവിടെ സംരക്ഷണ ഭിത്തി നിർമിക്കുന്നില്ലെന്നു നാട്ടുകാർ ആരോപിച്ചു. 2023 ഓഗസ്റ്റിലാണ് തീരം ഇടിഞ്ഞു താണത്.
ഇവിടെ പ്രവർത്തിച്ചിരുന്ന വിവിധ സ്ഥാപനങ്ങൾക്ക് തീരം ഇടിഞ്ഞതോടെ വലിയ നാശം വരുത്തിയിരുന്നു. സംഭവം നടന്നപ്പോൾ പഞ്ചായത്ത്, റവന്യു അധികാരികൾ ഉൾപ്പെടെ സ്ഥലം സന്ദർശിക്കുകയും, നഷ്ടപരിഹാരം നൽകാമെന്നും,തീരം കെട്ടി സംരക്ഷണം ഒരുക്കാമെന്നും പറഞ്ഞെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]