തെങ്ങുകയറ്റ പരിശീലനം;
കാസർകോട്∙ കൃഷി വിജ്ഞാന കേന്ദ്രം ജില്ലയിലെ പട്ടികജാതി (എസ്സി) വിഭാഗത്തിലെ യുവാക്കൾക്കായി യന്ത്രവൽകൃത തെങ്ങുകയറ്റ പരിശീലനം നടത്തുന്നു. 30ന് അകം 9848346706 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.
അഭിമുഖം 15ന്
കാസർകോട് ∙ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എഫ്ടിജെഎൽടി (അറബിക് – യു.പി.എസ് –ഫസ്റ്റ് എൻസിഎ – വിശ്വകർമ – കാറ്റഗറി നമ്പർ – 172/2024), പിടിജെഎൽടി (അറബിക് – എൽ.പി.എസ് (സെവൻത് എൻസിഎ – എസ്സി – കാറ്റഗറി നമ്പർ 708/2024), പിടിജെഎൽടി (അറബിക് – എൽപിഎസ് (തേഡ് എൻസിഎ – എസ്സി – കാറ്റഗറി നമ്പർ 714/2024), എഫ്ടിജെഎൽടി (അറബിക് – എൽപിഎസ് –ബൈ ട്രാൻസ്ഫർ – കാറ്റഗറി നമ്പർ 800/2024) എന്നീ തസ്തികകളിലെ തിരഞ്ഞെടുപ്പിന് അപേക്ഷിച്ച് യോഗ്യരായ ഉദ്യോഗാർഥികൾ 15ന് രാവിലെ 8നു രേഖകൾ സഹിതം പിഎസ്സി ജില്ലാ ഓഫിസിൽ അഭിമുഖത്തിന് ഹാജരാകണം. 04994–230102.കമ്പാർ∙ മൊഗ്രാൽ പുത്തൂർ ഗവ.
ടെക്നിക്കൽ ഹൈസ്കൂളിനോട് അനുബന്ധിച്ചുള്ള ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിൽ ടെയ്ലറിങ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം 15ന് 11നു നടക്കും. 7907365386.
പട്ടികപ്രസിദ്ധീകരിച്ചു
കാസർകോട്∙ എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫിസർ (ട്രെയ്നി – നേരിട്ടുള്ള നിയമനം – കാറ്റഗറി നമ്പർ 743/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു.
റാങ്കുപട്ടിക റദ്ദാക്കി
കാസർകോട്∙ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് – 2 (ഫസ്റ്റ് എൻസിഎ – എസ്ടി – കാറ്റഗറി നമ്പർ 444/2020) തസ്തികയുടെ റാങ്ക് പട്ടിക മുഴുവൻ ഉദ്യോഗാർഥികൾക്കും നിയമന ശുപാർശ നൽകിയതിനാൽ റദ്ദാക്കി.
അസി.
പ്രഫസർ
തൃക്കരിപ്പൂർ∙ ഗവ. പോളിടെക്നിക് കോളജിൽ അസിസ്റ്റന്റ് പ്രഫസർ (ഫിസിക്സ്) തസ്തികയിൽ നിയമനം നടത്തുന്നു.
അഭിമുഖം 13ന് 10.30നു കോളജിൽ. രേഖകൾ സഹിതം 10നു മുൻപ് കോളജിൽ എത്തി റജിസ്റ്റർ ചെയ്യണം.
7560895843.
സ്പോട് അഡ്മിഷൻ
സീതാംഗോളി∙ ഗവ. ഐടിഐയിൽ എൻസിവിടി ഒരുവർഷ ട്രേഡിലെ (വെൽഡർ) ഒഴിവുകളിലേക്ക് സ്പോട് അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.
17ന് 12.30 വരെ അപേക്ഷ സ്വീകരിക്കും. 9446685096.
മടിക്കൈ ∙ ഗവ. ഐടിഐയിൽ വെൽഡർ ട്രേഡിൽ പുരുഷന്മാരുടെയും സ്ത്രീകളുടെയും സീറ്റ് ഒഴിവിലേക്ക് 17ന് 5 വരെ സ്പോട് അഡ്മിഷൻ നടത്തും.
നേരിട്ട് അപേക്ഷ സമർപ്പിക്കണം. 8281443470.
അധ്യാപക ഒഴിവ്
തച്ചങ്ങാട് ∙ ഗവ.
ഹൈസ്കൂളിൽ ഹിന്ദി എച്ച്എസ് അധ്യാപക ഒഴിവ്. അഭിമുഖം 13ന് 10നു സ്കൂളിൽ.
അറ്റൻഡർ
എൻമകജെ ∙ പഞ്ചായത്തിലെ ഹോമിയോ ഡിസ്പെൻസറിയിൽ അറ്റൻഡറുടെ താൽക്കാലിക ഒഴിവുണ്ട്.
നിയമനത്തിനുള്ള അപേക്ഷ 15ന് വൈകിട്ട് 5 വരെ പഞ്ചായത്ത് ഓഫിസിൽ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പ്രായ പരിധി 18–36.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]