അരുവിത്തുറ ∙ പ്രാദേശിക പരിസ്ഥിതി പ്രശ്നങ്ങൾക്ക് ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരങ്ങൾ തേടി അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്ന ‘ഗ്രീൻ ഐഡിയ ചലഞ്ച് 2025’ പേപ്പർ പ്രസന്റേഷൻ മത്സരം യുവ പ്രതിഭകളുടെ ആശയ മികവിന് വേദിയായി. കോളജിലെ ഐക്യുഎസി, ഐഐസി, ഭൂമിത്രസേന ക്ലബ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ സ്കൂളുകളിൽ നിന്നുള്ള ഹയർ സെക്കൻഡറി വിദ്യാർഥികൾ മാലിന്യ സംസ്കരണം, ജലസംരക്ഷണം, പുഴ സംരക്ഷണം, പ്രാദേശിക വനവൽക്കരണം, കാർഷിക മേഖലയിലെ സുസ്ഥിര മാർഗങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ നൂതന ആശയങ്ങൾ അവതരിപ്പിച്ചു.
രാമപുരം സെന്റ് അഗസ്റ്റിൻസ് എച്ച്എസ്എസ് വിദ്യാർഥികളായ അദ്വൈത യദു, നിക്സൺ നോബിൾ എന്നിവർ ഒന്നാം സമ്മാനവും അരുവിത്തുറ സെന്റ് ജോർജ് എച്ച്എസ്എസിലെ അലോണ ആൽബി, അന്നാ ജിബി എന്നിവർ രണ്ടാം സ്ഥാനവും മൂന്നിലവ് സെന്റ് പോൾസ് എച്ച്എസ്എസിലെ അമലു ജോസ്, ആൻ റോസ് ഓസ്റ്റിൻ എന്നിവർ മൂന്നാം സ്ഥാനവും നേടി.
വിജയികളെ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.
സിബി ജോസഫ്, ബർസാർ ആൻഡ് കോഴ്സ് കോഓർഡിനേറ്റർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ എന്നിവർ അഭിനന്ദിച്ചു. കോളജ് ഐക്യുഎസി കോഓർഡിനേറ്റർ ഡോ.
സുമേഷ് ജോർജ്, നാക് കോഓർഡിനേറ്റർ ഡോ. മിഥുൻ ജോൺ, ഭൂമിത്ര സേന കോഓർഡിനേറ്റർ മരിയ ജോസ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]