ന്യൂഡൽഹി ∙ കാറിലും ടെലിവിഷനിലും വരെ മൊബൈൽ ഫോണിന്റെ സഹായമില്ലാതെ ഇനി യുപിഐ ഇടപാട് സാധ്യമാകും. ഇതിനായി ‘യുപിഐ ഓൺ ഐഒടി’ എന്ന പുതിയ സാങ്കേതികവിദ്യ നാഷനൽ പേയ്മെന്റ്സ് കോർപറേഷൻ അവതരിപ്പിച്ചു.
ഇന്റർനെറ്റ് ബന്ധിതമായ ഉപകരണങ്ങളിലൊക്കെ (ഇന്റർനെറ്റ് ഓഫ് തിങ്സ്) ഇനി യുപിഐ ഇടപാട് സാധ്യമാകും.
ഇലക്ട്രിക് കാർ ചാർജിങ് ഫീസ് അടയ്ക്കാനും, ഫാസ്ടാഗ് റീച്ചാർജിനുമടക്കം കാറിന്റെ ഡാഷ്ബോർഡിലുള്ള ഡിജിറ്റൽ സ്ക്രീനിൽ ഈ സംവിധാനം ഉപയോഗിക്കാം. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ടെലിവിഷനിലൂടെ തന്നെ എളുപ്പത്തിൽ സബ്സ്ക്രിപ്ഷൻ ഫീസ് അടയ്ക്കാനും ഇതുവഴി കഴിയും.
യുപിഐ സർക്കിൾ എന്ന നിലവിലെ ഫീച്ചറാണ് കാറുമായി ബന്ധിപ്പിക്കുന്നത്.
ടാറ്റ ‘ഹാരിയർ ഇവി’യുടെ ഡിജിറ്റൽ സ്ക്രീനിലൂടെ ഇലക്ട്രിക് ചാർജിങ് ഫീസ് അടയ്ക്കുന്നതിന്റെ ഡെമോയാണ് എൻപിസിഐ ഇന്നലെ ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ അവതരിപ്പിച്ചത്. ഒരു തവണ ഒടിപി നൽകി യുപിഐ സർക്കിൾ കാറിൽ ക്രമീകരിച്ചാൽ പേയ്മെന്റ് ആവശ്യമായി വരുമ്പോഴൊക്കെ ഒന്നു വിരൽതൊട്ടാൽ മതി.
മറ്റ് പ്രഖ്യാപനങ്ങൾ ∙ യുപിഐ റിസർവ് പേ:
തുടർച്ചയായി ഉൽപന്നമോ സേവനമോ വാങ്ങുന്ന ആപ്പുകളിൽ നിശ്ചിത തുക ബ്ലോക് ചെയ്തിടാനുള്ള സൗകര്യമാണിത്.
∙ ബാങ്കിങ് കണക്ട്:
ഇന്റർനെറ്റ് ബാങ്കിങ് കൂടുതൽ എളുപ്പമാക്കാനുള്ള ഫീച്ചറാണിത്. പല വെബ്സൈറ്റുകളിലും മറ്റും പണമടയ്ക്കുമ്പോൾ ഇന്റർനെറ്റ് ബാങ്കിങ് ആണ് പേയ്മെന്റ് രീതിയായി തിരഞ്ഞെടുക്കുന്നതെങ്കിൽ ഓരോ തവണയും ലോഗിൻ ചെയ്ത് ഒടിപി നൽകി വേണം ഇടപാട് പൂർത്തിയാക്കാൻ.
ഇനി മുതൽ ഇന്റർനെറ്റ് ബാങ്കിങ് തിരഞ്ഞെടുത്താൽ നേരിട്ട് ബാങ്ക് ആപ് തുറക്കും. ∙ യുപിഐ ഹെൽപ്:
പേയ്മെന്റുകൾ, മാൻഡേറ്റ് (തുടർച്ചയായ പേയ്മെന്റുകൾ), പരാതിപരിഹാരം തുടങ്ങിയവ സംബന്ധിച്ച നിങ്ങളുടെ നിർദേശങ്ങൾ സ്വീകരിക്കാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്ലാറ്റ്ഫോം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]