കോട്ടയം ∙ സാങ്കേതിക വിദ്യയും വൈദ്യശാസ്ത്രവും ചേർത്ത് മുന്നേറ്റം കൈവരിക്കാൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി) കോട്ടയവും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും (എഐഎംഎസ്) തമ്മിൽ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഹൈബ്രിഡ് ക്വാണ്ടം–ക്ലാസിക്കൽ കംപ്യൂട്ടിങ് എന്നിവ ഉപയോഗിച്ച് എപിലെപ്സി, സീസർസ് തുടങ്ങിയ നാഡീവ്യാധികളുടെ മുൻകൂട്ടി തിരിച്ചറിവും നിയന്ത്രണവും ലക്ഷ്യമിട്ട
ഗവേഷണ പദ്ധതികളാണ് സഹകരണത്തിലൂടെ നടപ്പിലാക്കുന്നത്.
നൂതന ഗവേഷണ–സാങ്കേതിക രംഗത്ത് മികവ് പുലർത്തുന്ന കേന്ദ്രമായി ഐഐഐടി കോട്ടയം രാജ്യ തലത്തിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങൾ കൈവരിച്ചു വരുന്നു. മോസില്ല ഫൗണ്ടേഷൻ, ഫോക്സ്വാഗൺ ഫൗണ്ടേഷൻ തുടങ്ങിയ രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളുമായി ഐഐഐടി കോട്ടയം ഇതിനകം തന്നെ നിരവധി സംയുക്ത പദ്ധതികൾ നടത്തുന്നുണ്ട്.
ഈ മികവിന് പിന്തുണയായി, ആരോഗ്യമേഖലയിൽ എഐ സാങ്കേതിക വിദ്യ പ്രായോഗികമായി വിനിയോഗിക്കുന്നതിൽ അമല ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള സഹകരണം വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.
അമല ഇൻസ്റ്റിറ്റ്യൂട്ടിന് വിഡിയോ ഇഇജി സംവിധാനം, ഔട്ട്പേഷ്യന്റ്, പോർട്ടബിൾ ഇഇജി സൗകര്യങ്ങൾ, പീഡിയാട്രിക് എപിലെപ്സി പ്രോഗ്രാം, സമഗ്രമായ സ്ലീപ്പ് ലാബ് തുടങ്ങിയ ആധുനിക ചികിത്സാ സൗകര്യങ്ങൾ ഉണ്ട്. ഇതിലൂടെ യഥാർഥ ക്ലിനിക്കൽ ഡാറ്റയും എഐ സാങ്കേതിക വിദ്യയും കൂട്ടിച്ചേർത്ത് നാഡീവ്യാധി രോഗനിർണയവും ചികിത്സാ സംവിധാനവും കൂടുതൽ കാര്യക്ഷമമാക്കുകയാണ് ലക്ഷ്യം.
ഐഐഐടി കോട്ടയം റജിസ്ട്രാർ ഡോ.
എം.രാധാകൃഷ്ണനും അമല ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ. ഫാ.
ജൂലിയസ് അറക്കൽ സിഎംഐയും ആണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ഇരുവിഭാഗങ്ങളിലെയും അധ്യാപകരും ഗവേഷകരും ചടങ്ങിൽ പങ്കെടുത്തു.
ആരോഗ്യ–സാങ്കേതിക രംഗത്ത് ദേശീയതലത്തിലുള്ള മികച്ച മാതൃകയായ സഹകരണം ആകുമെന്നാണ് പ്രതീക്ഷ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]