ടാറ്റ ഗ്രൂപ്പിന് പടർന്നു പന്തലിക്കാൻ കരുത്തേകിയ രത്തൻ ടാറ്റയുടെ ഒന്നാം ചരമ വാർഷികമായപ്പോൾ ടാറ്റ ഗ്രൂപ്പ് കമ്പനികളിൽ നിന്ന് ഒലിച്ചു പോയത് 7 ലക്ഷം കോടി രൂപയുടെ വിപണിമൂല്യം. ഈ കാലത്തിനുള്ളിൽ കമ്പനിക്കുള്ളില് ഉടലെടുത്ത അസ്വസ്ഥതകൾ ഇപ്പോൾ പ്രശ്നപരിഹാരത്തിനായി കേന്ദ്ര സർക്കാരിൽ വരെ എത്തിക്കഴിഞ്ഞു എന്നത് സ്ഥിതി ഗുരുതരമാണെന്ന സൂചനയാണ് നൽകുന്നത്.
ഐടി, ഓട്ടോ മൊബൈൽ മേഖലകളിൽ നിന്ന് ഉണ്ടായ ഇടിവുകൾ കൂടിയായപ്പോൾ ടാറ്റ ഗ്രൂപ്പിന്റെ വിപണിമൂല്യം 21 ശതമാനം ഇടിഞ്ഞിട്ടുണ്ട്.
ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ മാതൃകമ്പനിയായ ടാറ്റ സൺസിൽ 66% ഓഹരിപങ്കാളിത്തവും നിയന്ത്രണവുമുള്ള ടാറ്റ ട്രസ്റ്റിലെ ചേരിപ്പോര് സ്ഥിതിഗതികൾ രൂക്ഷമാക്കുന്നുണ്ട്. രത്തൻ ടാറ്റയില്ലാത്ത നാളുകളിലെ ആഗോള അസ്വസ്ഥതകളും ഡിമാൻഡ് കുറഞ്ഞതും തർക്കങ്ങൾ ഉടലെടുത്തതും വിനയായി.
നേട്ടവും നഷ്ടവും
കഴിഞ്ഞ വർഷം 23 ലിസ്റ്റഡ് ടാറ്റ കമ്പനികൾക്കുണ്ടായിരുന്ന 33.57 ലക്ഷം കോടിയുടെ വിപണിമൂല്യം ഇപ്പോൾ 26.39 ലക്ഷം കോടി രൂപയായാണ് കുറഞ്ഞിട്ടുള്ളത്.
കൂടുതൽ ഇടിവുണ്ടായിട്ടുള്ളത് തേജസ് നെറ്റ്വർക്സിനാണ്. 50 ശതമാനം ഇടിവ്.
തൊട്ടു താഴെ 44 ശതനമാനം ഇടിഞ്ഞ് ട്രെന്റ് ഉണ്ട്. ടാറ്റ ടെക്നോളജിസ് 33 ശതമാനവും ടിസിഎസ് 29 ശതമാനവും വിപണിമൂല്യമിടിഞ്ഞു.
ടാറ്റ എൽഎക്സി, ടാറ്റാ മോട്ടോഴ്സ് എന്നിവ ഇടിഞ്ഞത് 28 ശതമാനമാണ്. ഓറിയന്റൽ ഹോട്ടൽസും ടി ആർഎഫും 24 ശതമാനവും വോൾട്ടാസും ടാറ്റ കെമിക്കൽസും 18 ശതമാനവും വീതം മൂല്യമിടിഞ്ഞു.
ടാറ്റ കമ്യൂണിക്കേഷൻസും നെൽകോയും 13 ശതമാനം വീതമാണിടിഞ്ഞത്. ടാറ്റ കൺസ്യൂമർ, ടൈറ്റൻ, ടാറ്റ സ്റ്റീൽ, ടാറ്റ ഇൻവെസ്റ്റമെന്റ് ഗ്രൂപ്പ് ഇവയാണ് മൂല്യമുയർന്ന കമ്പനികൾ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]