അടുക്കളയിലെ പല ആവശ്യങ്ങൾക്കും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ് അലുമിനിയം ഫോയിൽ. ഇത് ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും, സ്ഥിരമായുള്ള ഇതിന്റെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കാം.
ചില ഭക്ഷണ പദാർത്ഥങ്ങൾ പൊതിയുന്നതിനും ചില പാചകരീതികൾക്കും അലുമിനിയം ഫോയിൽ ഒട്ടും സുരക്ഷിതമല്ല. തക്കാളി, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ, വിനാഗിരി എന്നിവയ്ക്ക് അമ്ലാംശം കൂടുതലാണ്. ഇവ അലുമിനിയം ഫോയിലിൽ പൊതിഞ്ഞു വെക്കുന്നത് രാസപ്രവർത്തനത്തിന് കാരണമാവുകയും ഭക്ഷണം വേഗത്തിൽ കേടാകാൻ ഇടയാക്കുകയും ചെയ്യും.
മിച്ചം വരുന്ന ഭക്ഷണസാധനങ്ങൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് ദീർഘനേരം സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ ചെയ്യുന്നത് ഭക്ഷണത്തിൽ ബാക്ടീരിയകൾ വളരാൻ കാരണമായേക്കാം.
അലുമിനിയം ഫോയിൽ ചൂട് വേഗത്തിൽ കടത്തിവിടുന്നതിനാൽ ബേക്കിംഗ് പോലുള്ള പാചകരീതികളിൽ ഇതിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ഭക്ഷണത്തിന്റെ പാകം കൃത്യമാവാതിരിക്കാൻ ഇടയാക്കും.
അലുമിനിയം ഫോയിൽ മൈക്രോവേവ് ഓവനിൽ വെച്ച് ഉപയോഗിക്കുന്നത് കർശനമായി ഒഴിവാക്കുക. ഇത് ഓവനുള്ളിൽ തീപ്പൊരി ഉണ്ടാകാനും ഉപകരണത്തിനും ഭക്ഷണത്തിനും ഒരുപോലെ കേടുപാടുകൾ സംഭവിക്കാനും കാരണമാകും.
അമിതമായ ചൂടിൽ ഭക്ഷണം പാകം ചെയ്യാനോ ചൂടാക്കാനോ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നത് ഉചിതമല്ല. ഇത് ഭക്ഷണത്തിന്റെ ഗുണമേന്മ നഷ്ടപ്പെടുത്തുന്നതിനും ആരോഗ്യത്തിന് ഹാനികരമാവുന്നതിനും കാരണമാകും.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]