വള്ളംകുളം ∙ ഗവ.യുപി സ്കൂളിലെ കാലപ്പഴക്കം വന്ന കെട്ടിടങ്ങൾ പൊളിക്കാൻ അനുമതിയായി. ലേലം നാളെ ഇരവിപേരൂർ പഞ്ചായത്ത് ഓഫിസിൽ നടക്കും. 3 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കുന്നത്.
പകരം കെട്ടിടം നിർമിക്കാനായി മന്ത്രി വീണാ ജോർജ്, എംഎൽഎ ആസ്തി വികസന പദ്ധതിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്്. ടെൻഡർ നടപടി ഈയാഴ്ച നടക്കും.
സ്കൂളിനു 163 വർഷം പഴക്കമുണ്ട്.
മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ് പ്രൈമറി വിദ്യാഭ്യാസം നടത്തിയത് ഈ സ്കൂളിലാണ്. പൊളിച്ചു നീക്കുന്ന കെട്ടിടത്തിൽ ഒരെണ്ണം മഹാകവി വിദ്യ അഭ്യസിച്ച ഇടമാണെന്നതാണ് പ്രത്യേകത.
20 വർഷമായി ഈ കെട്ടിടം ഉപയോഗിക്കാറില്ല. ഇതിന്റെ മേൽക്കൂര നേരത്തേ നീക്കം ചെയ്തിരുന്നു.
മറ്റു രണ്ടു കെട്ടിടങ്ങൾ നൂറു വർഷത്തോളം പഴക്കമുള്ളതാണ്. ഓടിട്ട
കെട്ടിടം 5 വർഷമായി ഉപയോഗിക്കാറില്ല. ഷീറ്റിട്ട
കെട്ടിടം കഴിഞ്ഞ വർഷം വരെ ഉപയോഗിച്ചിരുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന മുറയ്ക്ക് പുതിയ കെട്ടിടത്തിന്റെ നിർമാണം തുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]