മാടമൺ ∙ കല്ലറപാലം–തടത്തിലൂഴം–ബൗണ്ടറി റോഡിലൂടെ പോകുന്ന ഇരുചക്ര വാഹന യാത്രക്കാർ സർക്കസ് അഭ്യാസങ്ങൾ പഠിച്ചിരിക്കേണ്ട സ്ഥിതി.
മെറ്റലുകൾ ഇളകി ചിതറിക്കിടക്കുന്ന റോഡിൽ യാത്ര ചെയ്യാൻ ഇതല്ലാതെ മാർഗമില്ല. മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളി, വടശേരിക്കര–ചിറ്റാർ–ആങ്ങമൂഴി എന്നീ ശബരിമല പാതകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
മാടമൺ, മാടമൺ വള്ളക്കടവ്, പുവത്തുംമൂട് തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്നവർ വടശേരിക്കര പോസ്റ്റ് ഓഫിസ് ജംക്ഷൻവഴി ചുറ്റാതെ കുറഞ്ഞ ദൂരത്തിൽ ബൗണ്ടറി, പേഴുംപാറ, അരീക്കക്കാവ് തുടങ്ങിയ പ്രദേശങ്ങളുമായി ബന്ധപ്പെടുന്നത് ഇതിലെയാണ്. കൂടാതെ വടശേരിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള മാർഗം കൂടിയാണ്.
റോഡ് പൂർണമായി നശിച്ചിട്ട് 3 മാസത്തിലധികമായി.
മെറ്റലും മക്കും മാത്രമാണു ശേഷിക്കുന്നത്. ആടിയുലയാതെ ചെറിയ വാഹനങ്ങളിൽ യാത്ര നടക്കില്ല.
ഇരുചക്ര വാഹന യാത്രക്കാർ തുടരെ വീഴുന്നുണ്ട്. അടിയന്തരമായി റോഡ് നന്നാക്കുകയാണാവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]