ദുബൈ: യുഎഇയിൽ നിന്ന് പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനെ ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. തനിക്കെതിരെ അപകീർത്തികരമായി പ്രചാരണം നടത്തിയ ആൾക്കെതിരെ നിയമ നടപടി തുടങ്ങിയതായി ഈ രംഗത്ത് പ്രവർത്തിക്കുന്ന അഷ്റഫ് താമരശേരി അറിയിച്ചു.
ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിനൊപ്പം മറ്റ് ക്രിമിനൽ നടപടികളും സ്വീകരിക്കുമെന്നാണ് അറിയിപ്പ്. തന്റെ മകന്റെ ചിത്രം വെച്ച് തെറ്റായ പ്രചാരണം നടത്തിയെന്നും അഷ്ടറഫ് താമരശേരി ഫേസ്ബുക്കിൽ കുറിച്ചു.
മകന്റെ ചിത്രം വെച്ച് തെറ്റായ ഗുരുതരമായ പ്രചാരണം നടത്തിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ വൻ കൊള്ള നടക്കുന്നതായി ആരോപിച്ച് വിവാദം ഈയിടെ ശക്തമായിരുന്നു.
ഇതിന് പിന്നാലെയാണ് സംഭവം നിയമനടപടിയിലേക്ക് നീളുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]