ഒഴിവ്:
പൈവളിഗെ ∙ പഞ്ചായത്ത് എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിൽ ക്ലാർക്ക് ഒഴിവിലേക്ക് നിയമനം നടത്തുന്നു. അഭിമുഖം 14ന് 11നു പഞ്ചായത്ത് ഓഫിസിൽ.
യോഗ്യത: എസ്എസ്എൽസി, കംപ്യൂട്ടർ പരിജ്ഞാനം. 9496049719.
കാഞ്ഞങ്ങാട് ∙ പരപ്പ ആസ്പിരേഷനൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ഭാഗമായി ബ്രെയിൻ ഹെൽത്ത് ഇനിഷ്യേറ്റീവ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ജില്ലാ കോഓർഡിനേറ്ററെ നിയമിക്കുന്നു. അഭിമുഖം 14ന് 10.30നു ചെമ്മട്ടംവയൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ കാര്യാലയത്തിൽ. മൗക്കോട് ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു.
അഭിമുഖം നാളെ 10.30നു കുടുംബാരോഗ്യ കേന്ദ്രത്തിൽ. 9526532771.
ബെള്ളൂർ ∙ പഞ്ചായത്തിൽ പ്രോജക്ട് അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അഭിമുഖം 17ന് 11നു പഞ്ചായത്ത് കാര്യാലയത്തിൽ നടക്കും. പ്രായപരിധി 18-30.
പട്ടികവിഭാഗക്കാർക്ക് 3 വർഷത്തെ ഇളവ് ലഭിക്കും. വോർക്കാടി ∙ ഫാമിലി ഹെൽത്ത് സെന്ററിൽ ലാബ് ടെക്നിഷ്യൻ തസ്തികയിലേക്ക് നിയമനത്തിന് അഭിമുഖം 14ന് 11.30നു നടക്കും. ഉദ്യോഗാർഥികൾ 10.30നു മുൻപ് റജിസ്റ്റർ ചെയ്യണം.
പ്രായപരിധി 18-36. 04998–203900.
കാസർകോട് ∙ നാഷനൽ ആയുഷ് മിഷനു കീഴിൽ ആയുർവേദ തെറപ്പിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. പ്രായപരിധി 40.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 15ന് 5 വരെ.
വിലാസം: ജില്ലാ പ്രോഗ്രാം മാനേജർ, നാഷനൽ ആയുഷ് മിഷൻ, സെക്കൻഡ് ഫ്ലോർ, ജില്ലാ ആയുർവേദ ആശുപത്രി, പി.ഒ.പടന്നക്കാട്, കാസർകോട്–671314. 0467–2288106.
https://namkerala.gov.in കാസർകോട് ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി മലയാളം ഒഴിവ്.
അഭിമുഖം നാളെ 10നു സ്കൂളിൽ. 9495955878.
കൊളത്തൂർ∙ ഗവ.ഹൈസ്കൂളിൽ ജൂനിയർ അറബിക് (ഫുൾടൈം) അധ്യാപകന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച 10നു രാവിലെ 10.30നു സ്കൂളിൽ നടക്കും.
9744106098 അമ്പലത്തറ ∙ ജിവിഎച്ച്എസ്എസിൽ കായികാധ്യാപകൻ, എഫ്ടിഎം എന്നീ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. കൂടിക്കാഴ്ച 13 ന് 11ന് സ്കൂൾ ഓഫിസിൽ.
തൃക്കരിപ്പൂർ ∙ വി.പി.പി.മുഹമ്മദ് കുഞ്ഞി പട്ടേലർ സ്മാരക വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി മലയാളം ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്താനുള്ള കൂടിക്കാഴ്ച നാളെ രാവിലെ 10നു നടത്തും. തൃക്കരിപ്പൂർ ∙ ഗവ.പോളിടെക്നിക് കോളജിൽ ജനറൽ വർക്ഷോപ്പിൽ കാർപ്പെന്ററി ട്രേഡിൽ ഒഴിവുള്ള ട്രേഡ്സ്മാൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്താനായി നാളെ രാവിലെ 10.30നു കൂടിക്കാഴ്ച്ച നടത്തും.
ബന്ധപ്പെട്ട ട്രേഡ് സ്പെഷ്യലൈസേഷനോടെയുള്ള ടിഎച്ച്എസ്എൽസി വിജയം അല്ലെങ്കിൽ എസ്എസ്എൽസി വിജയവും ബന്ധപ്പെട്ട
ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്(എൻടിസി) ബന്ധപ്പെട്ട ട്രേഡിലെ കെജിസിഇ വിജയമാണ് യോഗ്യത.
ഉദ്യോഗാർഥികൾ രാവിലെ 10 നു മുൻപ് കോളജിൽ ഹാജരായി പേര് റജിസ്റ്റർ ചെയ്യണം. 0467-2211400,7560895843 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
നീലേശ്വരം∙ പടന്നക്കാട് നെഹ്റു കോളജിലെ ഫിസിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഇന്ന് ഉച്ചയ്ക്ക് 2ന് കോളജ് ഓഫിസിൽ നടക്കും. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കാര്യാലയത്തിൽ റജിസ്റ്റർ ചെയ്ത നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.
നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. ഭീമനടി∙ മൗക്കോട് കുടുംബാരോഗ്യകേന്ദത്തിൽ ഫാർമസിസ്റ്റ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 10ന് 10.30ന് നടക്കും.
0467 2963488, 9526532771 ബളാൽ∙ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം ജൂനിയർ അധ്യാപക ഒഴിവിലേക്കുള്ള കൂടികാഴ്ച ഇന്ന് 10ന് നടക്കും. പെരിയ ∙ ഗവ.
പോളിടെക്നിക് കോളജിൽ കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച 13ന് നടക്കും. താൽപര്യമുള്ളവർ അന്നു രാവിലെ 10 നു മുൻപ് രജിസ്റ്റർ ചെയ്യണം.
0467 2234020.
കാസർകോട് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം 13നും 14നും
എടനീർ∙ കാസർകോട് ഉപജില്ലാ സ്കൂൾ ശാസ്ത്രോത്സവം 13,14 തീയതികളിലായി സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂൾ, എടനീർ ജിഎച്ച്എസ്എസ് എന്നിവിടങ്ങളിലായി നടക്കും. ശാസ്ത്രമേളയുടെ ഭാഗമായുള്ള ശാസ്ത്ര നാടകം, സാമൂഹിക ശാസ്ത്ര മേളയിലെ രചനാ മത്സരങ്ങളായ ചരിത്ര രചന, അറ്റ്ലസ് നിർമാണം, ചരിത്ര സെമിനാർ എന്നിവയുടെ ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗം മത്സരങ്ങൾ 11നു രാവിലെ 10നു നടക്കും.
13ന് ശാസ്ത്രമേള, സാമൂഹിക ശാസ്ത്രമേള, 14ന് ഐടിമേള, പ്രവൃത്തി പരിചയമേള എന്നിവ സ്വാമിജീസ് ഹയർ സെക്കൻഡറി സ്കൂളിലും ഗണിതശാസ്ത്രമേള 13നു ഗവ.ഹയർസെക്കൻഡറി സ്കൂളിലുമാണ് നടക്കുക.
ശിൽപശാല ഇന്നുമുതൽ
പെരിയ∙ കേരള കേന്ദ്ര സർവകലാശാലാ ഭാഷാ ശാസ്ത്ര വിഭാഗത്തിന്റെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഭാരതീയ ഭാഷാ സമിതിയുടെയും നേതൃത്വത്തിൽ ഭാരതീയ ഭാഷകളിലെ ഏകീകൃത ശാസ്ത്ര സാങ്കേതിക പദാവലി എന്ന വിഷയത്തിലുള്ള ദ്വിദിന ശിൽപശാല ഇന്നു തുടങ്ങും.10ന് സബർമതി ഹാളിൽ ദേശീയ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം എ.വിനോദ് ഉദ്ഘാടനം ചെയ്യും.
ജില്ലാതല വായനോത്സവം 11ന്
നീലേശ്വരം∙ ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുന്ന ജില്ലാതല വായനോത്സവം 11ന് രാവിലെ 9.30ന് പി.വി.കെ.പനയാൽ ഉദ്ഘാടനം ചെയ്യും.
രാവിലെ 9ന് റജിസ്ട്രേഷൻ ആരംഭിക്കും. വായിച്ച പുസ്തകങ്ങളെ അടിസ്ഥാനമാക്കി ഹൈസ്കൂൾ വിഭാഗത്തിനും മുതിർന്നവരുടെ രണ്ട് വിഭാഗങ്ങൾക്കും വേണ്ടി നടത്തുന്ന ക്വിസ് രാവിലെ 10 മുതൽ 11 വരെയും, മുതിർന്നവരുടെ രണ്ട് വിഭാഗങ്ങൾക്കും, യുപി, ഹൈസ്കൂൾ, വനിത വിഭാഗങ്ങൾക്കുമുള്ള എഴുത്തു പരീക്ഷ 11 മുതൽ ഉച്ചയ്ക്ക് 1 വരെയും നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]