തലശ്ശേരി ∙ ന്യൂമാഹി കല്ലായി ചുങ്കത്ത് ബിജെപി – ആർഎസ്എസ് പ്രവർത്തകരായ ഈസ്റ്റ് പള്ളൂർ പൂശാരിക്കോവിലിനു സമീപം മടോമ്മൽക്കണ്ടി വിജിത്ത് (28), കുറുന്തോടത്ത് ഹൗസിൽ ഷിനോജ് (29) എന്നിവരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളായ 14 സിപിഎം പ്രവർത്തകരെ അഡീഷനൽ സെഷൻസ് കോടതി (3) ജഡ്ജി റൂബി കെ.ജോസ് കുറ്റക്കാരല്ലെന്നുകണ്ട് വിട്ടയച്ചു.
സിപിഎം പ്രവർത്തകരായ പള്ളൂർ കോയ്യോട്ട് തെരു ടി.സുജിത്ത് (37), നിടുമ്പ്രം മീത്തലെചാലിൽ എൻ.കെ.സുനിൽകുമാർ (കൊടി സുനി–40), നാലുതറ ടി.കെ.സുമേഷ് (44), ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ.മുഹമ്മദ് ഷാഫി (40), പള്ളൂർ ടി.പി.ഷമിൽ (38), കവിയൂർ എ.കെ.ഷമ്മാസ് (36), ഈസ്റ്റ് പള്ളൂർ കെ.കെ.അബ്ബാസ് (36), ചെമ്പ്ര പാറയുള്ളപറമ്പത്ത് രാഹുൽ (34), നാലുതറ കുന്നുമ്മൽ വീട്ടിൽ വിനീഷ് (45), നാലുതറ പടിഞ്ഞാറെ പാലുള്ളതിൽ പി.വി.വിജിത്ത് (41), പള്ളൂർ കിണറ്റിങ്കൽ കെ.ഷിനോജ് (37), ന്യൂമാഹി അഴീക്കൽ മീത്തലെ ഫൈസൽ (43), ഒളവിലം കാട്ടിൽ പുതിയവീട്ടിൽ സരീഷ് (40), ചൊക്ലി തവക്കൽ മൻസിൽ ടി.പി.സജീർ (39) എന്നിവരെയാണു വിട്ടയച്ചത്.
16 പ്രതികളുണ്ടായിരുന്ന കേസിൽ സി.കെ.രജികാന്ത്, മുഹമ്മദ് രജീസ് എന്നിവർ വിചാരണയ്ക്കിടെ മരിച്ചിരുന്നു. വിട്ടയയ്ക്കപ്പെട്ടവരിൽ കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ടു തടവുശിക്ഷ അനുഭവിക്കുന്നവരാണ്.
മാഹി കോടതിയിൽ ഒരു കേസിന്റെ വിചാരണയ്ക്കു ഹാജരായി ബൈക്കിൽ മടങ്ങുകയായിരുന്ന യുവാക്കളെ രാഷ്ട്രീയവിരോധത്താൽ ബൈക്കിനുനേരെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയെന്നാണു കേസ്.
2010 മേയ് 28നു രാവിലെ 11ന് ആണു സംഭവം. പ്രതിഭാഗത്തിനു വേണ്ടി അഭിഭാഷകരായ സി.കെ.ശ്രീധരൻ, കെ.വിശ്വൻ, ബിനുമോൻ സെബാസ്റ്റ്യൻ, സ്മിതലേഖ, എൻ.സിജിത്ത്, അബിൻ സക്കറിയ എന്നിവരാണു ഹാജരായത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]