ഫോബ്സ് മാഗസിന്റെ 2025ലെ ടോപ്-100 ഇന്ത്യൻ അതിസമ്പന്ന പട്ടികയിൽ 105 ബില്യൻ ഡോളർ (ഏകദേശം 9.25 ലക്ഷം കോടി രൂപ) ആസ്തിയുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാംസ്ഥാനത്ത്. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും കുടുംബവുമാണ് രണ്ടാമത്, ആസ്തി 92 ബില്യൻ (8.10 ലക്ഷം കോടി രൂപ).
വ്യക്തിഗത ആസ്തി 100 ബില്യൻ ഡോളറിനു മുകളിലുള്ള ഏക ഇന്ത്യക്കാരനും മുകേഷ് അംബാനിയാണ്.
ഒ.പി. ജിൻഡാൽ ഗ്രൂപ്പ് മേധാവി സാവിത്രി ജിൻഡാലും കുടുംബവുമാണ് മൂന്നാംസ്ഥാനത്ത് (40.2 ബില്യൻ).
ഭാരതി എന്റർപ്രൈസസ് മേധാവി സുനിൽ മിത്തലും കുടുംബവും 34.2 ബില്യനുമായി നാലാംസ്ഥാനത്തുണ്ട്. എച്ച്സിഎൽ ടെക് സ്ഥാപകൻ ശിവ് നാടാർ (33.2 ബില്യൻ), ഡിമാർട് റീട്ടെയ്ൽ ശൃംഖലയുടെ ചെയർമാൻ രാധാകിഷൻ ദമാനിയും കുടുംബവും (28.2 ബില്യൻ), സൺ ഫാർമ മേധാവി ദിലിപ് സാംഘ്വിയും കുടുംബവും (26.3 ബില്യൻ), ബജാജ് കുടുംബം (21.8 ബില്യൻ), സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി സൈറസ് പൂനാവാല (21.4 ബില്യൻ), ആദിത്യ ബിർള ഗ്രൂപ്പ് സാരഥി കുമാർ മംഗളം ബിർള (20.7 ബില്യൻ) എന്നിവരാണ് യഥാക്രമം ടോപ്-10ലുള്ള മറ്റുള്ളവർ.
യുഎസിന്റെ പ്രസിഡന്റായി രണ്ടാമതും ചുമതലയേറ്റ ഡോണൾഡ് ട്രംപ് 50% ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് അഭിപ്രായപ്പെട്ട
ഫോബ്സ്, കേന്ദ്രസർക്കാർ ജിഎസ്ടി വെട്ടിക്കുറച്ചത് പ്രതിസന്ധി തരണം ചെയ്യാൻ സഹായകമാണെന്നും വ്യക്തമാക്കി. കാറുകൾ ഉൾപ്പെടെയുള്ളവയ്ക്ക് വില കുറയാനും ഉപഭോക്തൃവിപണി മെച്ചപ്പെടാനും ഇതു സഹായിക്കും.
അതേസമയം, രൂപ തളർന്നതും സെൻസെക്സ് 3% താഴെപ്പോയതും ശതകോടീശ്വരന്മാരുടെ ആസ്തിയെ ബാധിച്ചു. ടോപ്-100 ഇന്ത്യൻ സമ്പന്നരുടെ സംയോജിത ആസ്തി 9% കുറഞ്ഞ് ഒരു ട്രില്യൻ ഡോളറായെന്നും ഫോബ്സ് വ്യക്തമാക്കി.
മലയാളികളിൽ യൂസഫലി
മലയാളികളിൽ വ്യക്തിഗത ആസ്തിയിൽ ഏറ്റവും മുന്നിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.
യൂസഫലിയാണ്. പട്ടികയിൽ 49-ാം സ്ഥാനത്തുള്ള യൂസഫലിയുടെ ആസ്തി 5.85 ബില്യൻ ഡോളർ (ഏകദേശം 51,400 കോടി രൂപ).
അതേസമയം, കുടുംബങ്ങളെയും പരിഗണിച്ചാൽ മുന്നിൽ 23-ാം സ്ഥാനത്തുള്ള മുത്തൂറ്റ് ഫിനാൻസ് കുടുംബമാണ് (ആസ്തി 10.4 ബില്യൻ).
ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് 5.3 ബില്യൻ ഡോളറുമായി 54-ാം സ്ഥാനത്തുണ്ട്. ആർ.പി ഗ്രൂപ്പ് സാരഥി രവി പിള്ള 4.1 ബില്യനുമായി 73-ാം സ്ഥാനത്താണ്.
ജെംസ് എജ്യുക്കേഷന്റെ മേധാവി സണ്ണി വർക്കി 78-ാമതും (4 ബില്യൻ) ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്ണൻ 84-ാമതുമാണ് (3.7 ബില്യൻ).
ശോഭ ഡവലപ്പേഴ്സിന്റെ സ്ഥാപകൻ പിഎൻസി മേനോൻ 3.6 ബില്യൻ ഡോളറുമായി പട്ടികയിൽ ഇടംപിടിച്ചു, 87-ാം സ്ഥാനത്താണ് അദ്ദേഹം. കല്യാൺ ജ്വല്ലേഴ്സ് സാരഥി ടി.എസ്.
കല്യാണരാമൻ 3.25 ബില്യനുമായി 98-ാം സ്ഥാനത്തുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]