പുൽപള്ളി ∙ ജില്ലയിലെ വലിയ പാടശേഖരമായ ചേകാടിയിൽ ജലസേചനത്തിനു കോടികൾ മുടക്കി നിർമിച്ച ഇറിഗേഷൻ പദ്ധതി നോക്കുകുത്തിയായതോടെ പാടത്ത് വെള്ളമെത്തിക്കാൻ കഴിയാതെ കർഷകർ.പ്രദേശത്തെ കർഷകരുടെ ഏക ജീവിതമാർഗം 250 ഏക്കർ വരുന്ന പാടത്തെ ഒരുപ്പൂനെൽക്കൃഷിയാണ്. കബനിക്കരയിൽ 5വർഷം മുൻപ് വലിയപദ്ധതിയും കനാലും നിർമിച്ചെങ്കിലും പലപ്പോഴുമുണ്ടാവുന്ന തകരാറുകൾ പദ്ധതി പ്രവർത്തനം മുടക്കുന്നു.ഇവിടെ പമ്പ് ഓപ്പറേറ്ററില്ലാത്തതും മുഖ്യപ്രശ്നമാണ്.
വനത്തിനുള്ളിലെ മുടവൻകര അണയിൽനിന്നു പാടത്തേക്ക് വെള്ളമെത്തിക്കുന്ന കനാൽ ഏതാണ്ട് പൂർണമായി തകർന്നു.
ഈ കനാൽ പുനർനിർമിക്കണമെന്ന ആവശ്യവും ബന്ധപ്പെട്ടവർ പരിഗണിക്കുന്നില്ല. വനത്താൽ ചുറ്റപ്പെട്ടപാടത്ത് കാട്ടാന, പന്നി എന്നിവയുടെ ശല്യത്തിനും കുറവില്ല.വനമേഖലയിൽ ഫയർവാച്ചർമാരെ നിയമിക്കുന്നതുപോലെ നെൽക്കൃഷി സമയത്തേക്ക് ചേകാടിപാടത്തിനു കാവലൊരുക്കാൻ വാച്ചർമാരെ നിയമിക്കണമെന്നും പാടശേഖരസമിതി പൊതുയോഗം ആവശ്യപ്പെട്ടു. നാട്ടിലാകെ നെൽക്കൃഷി കുറയുമ്പോൾ ചേകാടിയിൽ മുഴുവൻപാടത്തും കർഷകർ നെല്ല് നട്ടിട്ടുണ്ട്.
കർഷകരെ കൃഷിയിൽ നിലനിർത്താനാവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കണമെന്നും സമിതി ആവശ്യപ്പെട്ടു.നെൽക്കൃഷി പ്രോത്സാഹനത്തിന് അനുവദിക്കുന്ന സഹായങ്ങൾ മുടക്കമില്ലാതെ നൽകണമെന്നും നെല്ല്സംഭരണത്തിനും കൃത്യമായി വില നൽകാനും ക്രമീകരണങ്ങൾ നേരത്തെ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു. പാടശേഖരസമിതി പ്രസിഡന്റായി വിലങ്ങാടി ശിവപ്രസാദിനെയും സെക്രട്ടറിയായി പി.കെ.പ്രവീണിനെയും ട്രഷററായി കട്ടക്കണ്ടി സുകുമാരനെയും തിരഞ്ഞെടുത്തു.
വീരാടി ജനാർദനൻ, വി.വി.കൃഷ്ണമോഹൻ, കെ.ആർ.സുരേഷ്, കെ.ആർ.ദിനേശൻ, വി.വി.വിനോദ്, പി.ജി.മണി, ബിന്ദു തോണിക്കടവ്, മാധവി തോണിക്കടവ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]