താമരശ്ശേരി∙ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് വെട്ടേറ്റ സംഭവത്തിൽ പരക്കെ പ്രതിഷേധം. സംഭവം നടന്ന ഉടൻ തന്നെ ആശുപത്രി ജീവനക്കാരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഡോക്ടർമാരും ജീവനക്കാരും മിന്നൽ പണിമുടക്ക് നടത്തി ആശുപത്രി പരിസരത്ത് പ്രതിഷേധ പ്രകടനവും നടത്തി. ഇതോടെ ആശുപത്രിയിൽ എത്തിയ രോഗികൾക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വന്നു.
ഡിഎംഒ ഡോ.രാജാറാം ഇന്നലെ വൈകിട്ട് ആശുപത്രിയിൽ എത്തി ജീവനക്കാരുമായി ചർച്ച നടത്തി സ്ഥിതി ഗതികൾ വിലയിരുത്തി. പ്രശ്നം ചർച്ച ചെയ്യുന്നതിന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ഇന്ന് രാവിലെ 10.30ന് വിളിച്ചു ചേർത്തിട്ടുണ്ട്
താമരശ്ശേരി∙ താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവ അങ്ങേയറ്റം അപലപനീയമാണെന്ന് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.
അഷ്റഫ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം.
താമരശ്ശേരി∙ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടർക്ക് വെട്ടേറ്റ സാഹചര്യത്തിൽ മന്ത്രി രാജി വയ്ക്കുക, സംഭവത്തിനിടയാക്കിയ സാഹചര്യത്തെക്കുറിച്ച് അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. ആരോഗ്യ മന്ത്രിയുടെ കോലവും കത്തിച്ചു.
യോഗത്തിൽ പി.ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. എം.സി.നാസിമുദ്ദീൻ, നവാസ് ഈർപ്പോണ, ഒ.എം.ശ്രീനിവാസൻ, സലാം മണക്കടവൻ, ജ്യോതി ഗംഗാധരൻ, ബാലകൃഷ്ണൻ പുല്ലങ്ങോട്, കെ.സരസ്വതി, സത്താർ പള്ളിപ്പുറം, പി.കെ.ഗംഗാധരൻ, ബാബു ഏബ്രഹാം, ഖദീജ സത്താർ, ചിന്നമ്മ ജോർജ്, വി.സി.അരവിന്ദൻ, കെ.കെ.എം.ഹനീഫ എന്നിവർ പ്രസംഗിച്ചു.
താമരശ്ശേരി∙ താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം ആരോഗ്യ വകുപ്പ് തകർന്നതിന്റെ ഫലമാണെന്ന് യൂത്ത് കോൺഗ്രസ് താമരശ്ശേരി മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.
ആക്രമണം നടത്തിയ വ്യക്തിയുടെ മകൾ മരിക്കാൻ ഇടയായ സാഹചര്യം ഉണ്ടായതും പിതാവ് ആക്രമണം നടത്തിയതും ആരോഗ്യ വകുപ്പിലെ അനാസ്ഥയും പിടിപ്പുകേടുമാണ് കാണിക്കുന്നത്. ആശുപത്രിയുടെ പ്രവർത്തനങ്ങളിൽ ജനങ്ങൾ നിരാശരാണെന്നും ജനങ്ങൾ പ്രകോപിതരാകുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ പരാജയപ്പെട്ടതിന്റെ ബലിയാടാണ് ആക്രമണത്തിന് ഇരയായ ഡോ.വിപിൻ എന്നും യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.
എം.പി.സി.ജംഷിദ്, വി.ആർ.കാവ്യ, അൻഷാദ് മലയിൽ, പി.ഹാദി എന്നിവർ പ്രസംഗിച്ചു.
അപലപനീയം: എം.കെ.മുനീർ
കൊടുവള്ളി∙ ഡോ. വിപിന് നേരെ ഉണ്ടായ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി എം.കെ.മുനീർ എംഎൽഎ അറിയിച്ചു.
ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ അങ്ങേയറ്റം ഗൗരവതരമാണ്. താലൂക്ക് ആശുപത്രി അധികൃതരുമായി സംസാരിച്ച് നിലവിലെ സുരക്ഷാ സാഹചര്യം വിശദമായി വിലയിരുത്തിയതായും വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുകയും വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്നും എംഎൽഎ അറിയിച്ചു.
പ്രതിയെ പരിശോധിച്ചത് ബാലുശ്ശേരിയിൽ
ബാലുശ്ശേരി ∙ പ്രതി സനൂപിനു ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി.
എന്റെ മോൾ എങ്ങനെയാണു മരിച്ചതെന്ന് അവർ അന്വേഷിക്കട്ടെ എന്ന് സനൂപ് ആവശ്യപ്പെട്ടു. വൈദ്യ പരിശോധന പൂർത്തിയാക്കി തിരികെ കൊണ്ടുപോകുമ്പോഴാണ് സനൂപ് ഇങ്ങനെ പ്രതികരിച്ചത്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ സമരത്തിൽ ആയതിനാലാണു സനൂപിനെ ബാലുശ്ശേരി ഗവ. ആശുപത്രിയിൽ കൊണ്ടുപോയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]