തൃശൂർ ∙ കായികാധ്യാപകരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയിലായ ഉപജില്ലാ കായികമേളകളിൽ സംഘാടകരുടെ വിചിത്ര നീക്കങ്ങൾ തുടരുന്നു. തൃശൂർ വെസ്റ്റ് ഉപജില്ലാ കായികമേളയിൽ 100 മീറ്റർ ഓട്ടം അടക്കം ഇന്നലെ നടന്ന 6 മത്സരങ്ങളുടെയും ഫലം പ്രഖ്യാപിച്ചില്ല.
ഓരോ മത്സരവും പൂർത്തിയായാലുടൻ ഫലവും പ്രഖ്യാപിക്കുന്ന പതിവിൽ നിന്നു വ്യത്യസ്തമായി വെബ്സൈറ്റിൽ അപ്ലോഡ് ചെയ്യുമ്പോൾ ലഭിക്കും എന്ന മറുപടിയാണു കുട്ടികൾക്കു ലഭിച്ചത്. ഹീറ്റ്സ് അടിസ്ഥാനത്തിൽ നടത്തേണ്ട
മത്സരങ്ങൾ ടൈം ട്രയൽ അടിസ്ഥാനത്തിലാണു നടത്തിയത്. കൂട്ടത്തോടെ കുട്ടികളെ ഓടിച്ചതു മൂലം പലരും ട്രാക്കിൽ വീഴുന്ന അവസ്ഥയായി.
തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്നു ക്രോസ് കൺട്രി, 100 മീറ്റർ, 600 മീറ്റർ, 1500 മീറ്റർ, 400 മീറ്റർ, 4–100 മീറ്റർ റിലേ മത്സരങ്ങളാണ്.
ടൈം ട്രയലായി നടത്തിയ മത്സരത്തിൽ മത്സര സമയം കണക്കാക്കുന്ന രീതിയിലെ പിഴവു മത്സരാർഥികൾ തന്നെ ചൂണ്ടിക്കാട്ടിയെങ്കിലും ഫലമുണ്ടായില്ല. മത്സര നിയമങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ ഇല്ലാത്തവരെ നടത്തിപ്പിനു നിയോഗിച്ചിട്ടുള്ളതാണു കാരണം.
ടൈം ട്രയൽ അടിസ്ഥാനമാക്കി 400 മീറ്റർ മത്സരം നടത്തിയപ്പോൾ വിദ്യാർഥികളെല്ലാം ഒന്നാം ട്രാക്ക് ലക്ഷ്യമിട്ട് ഒന്നിച്ചോടിയതോടെ രണ്ടിടങ്ങളിൽ കുട്ടികൾ കൂട്ടിയിടിച്ചു നിലത്തുവീണു.
റിലേ മത്സരത്തിൽ 2 ടീമുകളെ പുറത്താക്കിയ രീതിയും വിമർശനമുയർത്തി. ഇവർ ഓടിയ സമയം കൃത്യമായി രേഖപ്പെടുത്താതെ അകാരണമായി പുറത്താക്കിയെന്നാണു പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]