കൽപാത്തി ∙ രഥോത്സവത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്റ്റൗ ഉൾപ്പെടെ അപകടകരമായ വസ്തുക്കൾ ഉപയോഗിച്ചുള്ള വഴിയോരക്കച്ചവടങ്ങൾ നിയന്ത്രിക്കും. ഇക്കാര്യം ഗ്രാമക്കാരും ആവശ്യപ്പെട്ടിരുന്നു. രഥോത്സവത്തിൽ ജനങ്ങൾക്കു കൂടുതൽ സൗകര്യവും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നിർദേശപ്രകാരം തഹസിൽദാർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിൽ പൊലീസ്, നഗരസഭ സംഘം കൽപാത്തി അഗ്രഹാരങ്ങളിൽ പരിശോധന നടത്തി.
ഇതിന്റെ വിശദ റിപ്പോർട്ട് ജില്ലാ കലക്ടർക്കു സമർപ്പിക്കും. രഥപ്രയാണം സുഗമമാക്കുന്നതിന്റെ ഭാഗമായി ചില ഭാഗങ്ങളിൽ വഴിയോരക്കച്ചവടം നിയന്ത്രിക്കും.
റോഡ് നവീകരണം 13ന് ആരംഭിക്കും
∙ കൽപാത്തി രഥോത്സവ വീഥികളിൽ റോഡ് നവീകരണം 13ന് ആരംഭിക്കും.
കൽച്ചട്ടിത്തെരുവ് ഒഴികെയുള്ള റോഡുകൾ ബിഎം നിലവാരത്തിൽ നവീകരിക്കും. രഥോത്സവത്തിനു ശേഷം ബാക്കിയുള്ള ബിസി പ്രവൃത്തികളും നടത്തും. ഈ മാസം മൂന്നാമത്തെ ആഴ്ചയ്ക്കു മുൻപ് കൽപാത്തിയിലെ റോഡ് പ്രവൃത്തി പൂർത്തിയാക്കണമെന്നു ജില്ലാ കലക്ടർ നിർദേശിച്ചിരുന്നു.
ഇതിനുള്ള ടെൻഡർ ഉൾപ്പെടെ നേരത്തെ പൂർത്തീകരിച്ചിരുന്നെങ്കിലും പ്രവൃത്തി വൈകി.
കൽച്ചട്ടിത്തെരുവ് ബിഎംബിസി പദ്ധതിയിൽ നിന്ന് ഒഴിവാക്കിയതിലും ആക്ഷേപമുണ്ട്. രഥോത്സവ വീഥികളെല്ലാം ബിഎംബിസി നിലവാരത്തിൽ നവീകരിക്കുമെന്നായിരുന്നു അറിയിപ്പ്.
ശേഖരീപുരം ജംക്ഷനിൽ നിന്ന് കൽപാത്തിയിലേക്കുള്ള റോഡും ഒപ്പം ചാലിന്റെ ഭാഗവും നവീകരിക്കേണ്ടതുണ്ട്. കൽപാത്തി സംഗീതോത്സവം നടക്കുന്ന മണി അയ്യർ റോഡും നവീകരിക്കണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]