ബദിയടുക്ക∙ ഉപയോക്താക്കളിൽനിന്നു പിരിച്ചെടുത്ത യൂസർഫീ ബാങ്കിൽ അടയ്ക്കുന്നതിൽ കൃത്രിമം കാണിച്ച 2 ഹരിതകർമസേനാംഗങ്ങളെ പിരിച്ചുവിടാനും വിജിലൻസിൽ പരാതി നൽകാനും പഞ്ചായത്ത് ഭരണസമിതിയോഗം തീരുമാനിച്ചു. യൂസർഫീസായി പിരിച്ചെടുക്കുന്ന തുക ബാങ്കിൽ അടയ്ക്കുമ്പോൾ പൂർണമായും അടയ്ക്കാതെ ബാങ്കിൽ അടച്ച രസീത് തിരുത്തി ഹരിതകർമസേന ഓഫിസിൽ നൽകുന്നതായാണ് കണ്ടെത്തിയത്.
ഹരിതകർമസേന അധികൃതരുടെ പരിശോധനയിലാണ് തട്ടിപ്പു കണ്ടെത്തിയത്. പലപ്രാവശ്യം ഇങ്ങനെ തട്ടിപ്പു നടത്തിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു. ഇതെത്തുടർന്ന് ഹരിതകർമസേന അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഓഡിറ്റ് വിഭാഗം പഞ്ചായത്തിലെത്തി എല്ലാ വാർഡുകളിലെയും കണക്കുകൾ പരിശോധിക്കുകയാണ്.
മറ്റു വാർഡുകളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ അതും വിജിലൻസ് പരാതിയിൽ ഉൾപ്പെടുത്തും. പരിശോധന ഇന്നു പൂർത്തയാകുമെന്നാണു പ്രതീക്ഷ. പൂർത്തിയായാൽ പിറ്റേന്നു തന്നെ വിജിലൻസിൽ പരാതി നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി.ശാന്ത അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]