ഗൂഡല്ലൂർ∙ ഊട്ടിയിലേക്കുള്ള പ്രവേശനത്തിനായി കോടതി ഉത്തരവനുസരിച്ച് നടപ്പാക്കിയ ഇ–പാസ് പരിശോധന വൈകുന്നത് റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു. ഗൂഡല്ലൂരിൽ നിന്ന് ഊട്ടിയിലേക്ക് പോകുന്ന സിൽവർ ക്ലൗഡിലും കർണാടകയിൽ നിന്നു വരുന്ന സഞ്ചാരികൾക്ക് മസിനഗുഡിയിലുമാണ് ഇ–പാസ് പരിശോധന കേന്ദ്രങ്ങൾ സ്ഥാപിച്ചിരിക്കുന്നത്.
പരിശോധന കേന്ദ്രങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാലാണ് പരിശോധന വൈകുന്നത്. പരിശോധന പൂർത്തിയായാൽ മാത്രമേ വാഹനങ്ങൾ കടത്തി വിടുകയുള്ളു.
മിക്ക സഞ്ചാരികളും പാസ് എടുക്കാതെയാണ് വരുന്നത്. ഇവർക്ക് പാസ് മൊബൈലിൽ എടുത്ത് നൽകണം.
ഇതിന് ആവശ്യത്തിന് ജീവനക്കാർ പരിശോധന കേന്ദ്രങ്ങളിൽ ഇല്ലാത്തതിനാൽ മണിക്കൂറുകളോളം സഞ്ചാരികളുടെ വാഹനങ്ങൾ നിർത്തിയിടേണ്ടി വരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]