അധ്യാപക നിയമനം നാളെ
വടകര∙ ജിഎച്ച്എസ്എസ് മടപ്പള്ളിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക കൂടിക്കാഴ്ച നാളെ 10.30 ന്.
മണിയൂർ നിയമ സഹായ കേന്ദ്രം
വടകര∙ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിയൂർ പഞ്ചായത്തിൽ ആരംഭിച്ച നിയമ സഹായ കേന്ദ്രം എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ബുധനാഴ്ചകളിൽ 10 മുതൽ 3 വരെ പഞ്ചായത്ത് ഓഫിസിൽ പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പരിധിയിൽ വരുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമ സഹായം സൗജന്യമായി ലഭിക്കും.
പരാതി നേരിട്ട് നൽകാം.
ഗതാഗത നിയന്ത്രണം
വടകര∙ കോട്ടപ്പള്ളി–തിരുവള്ളൂർ റോഡിൽ കോട്ടപ്പള്ളിക്കും കണ്ണമ്പത്ത്കരയ്ക്കും ഇടയിൽ കലുങ്ക് പ്രവൃത്തി നടക്കുന്നതിനാൽ ഇന്നു മുതൽ പ്രവൃത്തി തീരും വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
അധ്യാപക കൂടിക്കാഴ്ച 21ന്
നടുവണ്ണൂർ ∙ നടുവണ്ണൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗം ഇംഗ്ലിഷ്, മലയാളം അധ്യാപക കൂടിക്കാഴ്ച 21ന് രാവിലെ 10ന്
നഴ്സ് കൂടിക്കാഴ്ച 13ന്
നടുവണ്ണൂർ ∙ കോട്ടൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ എച്ച്എംസി മുഖേന നടക്കുന്ന സ്റ്റാഫ് നഴ്സ് ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 13ന് രാവിലെ 11ന്.
അഭിമുഖം മാറ്റി
കീഴരിയൂർ∙ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് കീഴരിയൂർ പഞ്ചായത്തിൽ ഇന്ന് നടത്താനിരുന്ന അഭിമുഖം മാറ്റിവച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]